ഓട്ടുകമ്പനി സ്റ്റോപ്പിലെ റെയില്‍വേയുടെ ഇരുമ്പുകമാനം ഉയര്‍ത്തല്‍ നടപ്പായില്ല
ഒലവക്കോട്: കോയമ്പത്തൂര്‍-കോഴിക്കോട് ദേശീയപാത കടന്നുപോവുന്ന ചുണ്ണാമ്പുത്തറ-ഒലവക്കോട് റോഡിലെ ഇരുമ്പുകമാനം ഉയര്‍ത്തല്‍ കടലാസിലൊതുങ്ങുന്നു. ഒലവക്കോടിന് സമീപം ഓട്ടുകമ്പനി സ്റ്റേഷനിലുള്ള റെയില്‍വെ ട്രാക്കുകള്‍ക്കിരുവശമുള്ള ഇരുമ്പുകമാനമാണ് കാലങ്ങളായി ഉയരം കൂട്ടണമെന്ന ജനകീയാവശ്യം ഫയലുകളിലാണ്. ഇതുവഴി രാപകലന്യേ കടന്നുപോവുന്ന ഉയരംകൂടിയ ഭാരവാഹനങ്ങളാണ് കമാനത്തിന്റെ ഉയരക്കുറവു കാരണം ദുരിതത്തിലാവുന്നത്.
മാര്‍ക്കറ്റ് റോഡില്‍നിന്നും കോയമ്പത്തൂര്‍ ഭാഗത്തുനിന്നും വഴി തെറ്റി വരുന്ന ഉയരം കൂടിയ വാഹനങ്ങല്‍ പലതും കടന്നുപോവാന്‍ പറ്റാതെ തിരിച്ചുപോവേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം രാത്രിയില്‍ വന്ന ഉയരം കൂടിയ കണ്ടെയിനര്‍ ലോറിയുടെ ക്യാബിന്‍ കമാനത്തില്‍ തട്ടിനിന്നിരുന്നു. അതിനു ശേഷമാണ് റെയില്‍വെ അധികൃതര്‍ കമാനം ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. റോഡില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പുകമാനം ഉയര്‍ത്തണമെങ്കില്‍ നഗരസഭയും പൊതുമരാമത്തും റെയില്‍വെയും സഹകരിക്കണം. എന്നാല്‍ കാലമേറെയായി സ്ഥാപിച്ചിട്ടുള്ള കമാനം പെട്ടെന്നു പൊളിച്ചുമാറ്റലും അത്ര എളുപ്പമല്ല. നിരവധി ചരക്കു വ്യാപാരങ്ങളും സ്വകാര്യ ബസുകളും രാപകലന്യേ സഞ്ചരിക്കുന്ന പാതകൂടിയാണിത്. പാലക്കാട്ടേക്കും പാലക്കാട് നിന്നുമുള്ള ട്രെയിനുകള്‍ കടന്നുപോവുന്നതിനായി നിരവധി തവണ ഇവിടുത്തെ റെയില്‍വെ ഗേറ്റടക്കാറുണ്ട്.
മുന്‍കാലങ്ങളില്‍ ഇവിടെ ഓട്ടുകമ്പനി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ചെറിയ വാഹനങ്ങല്‍ മാത്രമാണ് വന്നിരുന്നത്. പിന്നീടാണ് റെയില്‍വേ ഇരുഭാഗത്തും ഇരുമ്പുകമാനം സ്ഥാപിച്ചത്. ചുണ്ണാമ്പുത്തറ ഭാഗത്തുനിന്നും വരുന്ന ഉയരം കൂടിയ വാഹനങ്ങള്‍ തിരിച്ച് വിക്ടോറിയ കോളജ് വഴിയും ഒലവക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തിരിച്ച് ശേഖരിപുരം വഴിയും പോവേണ്ട സ്ഥിതിയാണ്. കാലപ്പഴക്കമുള്ള റെയില്‍വേ ഗേറ്റ് മാറ്റി ഇവിടെ മേമ്പാലം നിര്‍മിക്കണമെന്നാവശ്യം കടലാസിലൊതുങ്ങുന്നതിനു പിന്നാലെ ഓട്ടുകമ്പനി സ്റ്റേപ്പിലെ റെയില്‍വേയുടെ ഇരുമ്പുകമാനം ഉയര്‍ത്തലും കാലങ്ങളായി ഫയലുകളിലൊതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."