HOME
DETAILS

ഉരുള്‍പൊട്ടല്‍: മഴയ്ക്കു പിന്നില്‍ എസ്റ്റര്‍ ചുഴലിക്കാറ്റ്

  
backup
June 19 2018 | 19:06 PM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കോഴിക്കോട്: താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലിനു കാരണമായ മഴയുടെ മൂലകാരണം തായ്‌ലന്റിനു സമീപം കിഴക്കന്‍ കടലില്‍ 100 കി.മി വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റെന്ന് സൂചന. വിദേശകാലാവസ്ഥാ ഏജന്‍സികളുടെ വിവരങ്ങള്‍ പ്രകാരം മുതിര്‍ന്ന കാലാവസ്ഥാ വിദഗ്ധരാണ് ഈ നിഗമനത്തിലെത്തിയത്. 

ചുഴലിക്കാറ്റ് സമീപ രാജ്യങ്ങളില്‍ ഉരുള്‍പൊട്ടലിനു കാരണമാകുമെന്ന് തായ്‌ലന്റിന്റെ നാഷനല്‍ സെന്റര്‍ ഫോര്‍ ഹൈഡ്രോ മെറ്റീരിയോളജിക്കല്‍ ഫോര്‍ കാസ്റ്റിങ് മുന്നറിയിപ്പ് നല്‍കിയെങ്കിലും കേരളം ചുഴലിക്കാറ്റില്‍ നിന്ന് ഏകദേശം 4,900 കി.മി അകലെയായതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
ജൂണ്‍ 14ന് രൂപപ്പെട്ട എസ്റ്റര്‍ എന്ന ചുഴലിക്കാറ്റിനെ കുറിച്ച് ഫിലിപ്പൈന്‍സ്, ആസ്‌ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ജപ്പാന്‍ കാലാവസ്ഥാ വകുപ്പിന്റെ ജിയോസ്റ്റേഷനറി ഉപഗ്രഹമായ ഹിമവാരിയാണ് ചുഴലിക്കാറ്റ് കണ്ടെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വിദേശ കാലാവസ്ഥാ ഏജന്‍സികളുടെ കണ്ടെത്തല്‍ വിലയിരുത്തുന്ന വിദഗ്ധരാണ് താമരശ്ശേരിയിലെ മഴക്ക് എസ്റ്റര്‍ ചുഴലിക്കാറ്റുമായി ബന്ധമുണ്ടെന്ന് നിരീക്ഷിക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് ജൂണ്‍14 ന് രാത്രി ബംഗ്ലാദേശിലും തായ്‌ലന്റിലും സമാനമായ ഉരുള്‍പൊട്ടല്‍ നടന്നെങ്കിലും ആള്‍ നാശം കൂടുതല്‍ താമരശ്ശേരിയിലാണ് ഉണ്ടായത്. ജൂണ്‍14ന് രാത്രി ഫിലിപ്പൈന്‍സ് സമയം 11.10ന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.40) ചുഴലിക്കാറ്റ് അതിന്റെ കേന്ദ്രത്തിലേക്ക് നാലു ദിക്കില്‍ നിന്ന് മേഘക്കൂട്ടങ്ങളെ വലിക്കുന്നതായ ഹിമവാരി പകര്‍ത്തിയ റഡാര്‍ ചിത്രവും ഈ നിഗമനം ബലപ്പെടുത്തുന്നു. ഈ സമയം ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തും ജില്ലയുടെ മറ്റുഭാഗങ്ങളിലും കനത്തമഴയായിരുന്നു. രണ്ടു മണിക്കൂറിന് ശേഷമാണ് ഉരുള്‍പൊട്ടലുണ്ടായതും.
പടിഞ്ഞാറന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദപാത്തിയെ തുടര്‍ന്ന് കേന്ദ്രീകരിച്ച മഴമേഘങ്ങളെ എസ്റ്റര്‍ ചുഴലിക്കാറ്റ് കൂട്ടത്തോടെ കിഴക്കോട്ട് വലിച്ചെന്നും ഇതിനെ പശ്ചിമഘട്ട മലനിരകള്‍ തടഞ്ഞുനിര്‍ത്തിയത് താഴ്‌വാര പ്രദേശങ്ങളില്‍ കനത്തമഴക്ക് കാരണമായെന്നും ഇവര്‍ പറയുന്നു. കരിഞ്ചോലമല ഉരുള്‍പൊട്ടലിനു കാരണമായ കനത്ത മഴക്ക് കാരണം കേരളതീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയാണെന്നതില്‍ കവിഞ്ഞ് സംസ്ഥാന കാലാവസ്ഥാ വകുപ്പ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
എന്നാല്‍ കൊങ്കണ്‍ മുതല്‍ കന്യാകുമാരി വരെ ഏകദേശം 800 കി.മി നീളത്തില്‍ ന്യൂനമര്‍ദപാത്തി രൂപ്പപെട്ടിരുന്നുവെങ്കിലും ചിലയിടങ്ങളില്‍ മാത്രം കനത്തമഴ നിര്‍ത്താതെ പെയ്തത് ഇവിടെയുണ്ടായ റെയിന്‍ ബാന്റ് എന്ന പ്രതിഭാസം മൂലമാണെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സി വിശദീകരിച്ചിരുന്നു. ഉരുള്‍പൊട്ടലുണ്ടായ ദിവസം പീരുമേടില്‍ 32 സെ.മി ഉം താമരശ്ശേരിയില്‍ 24 സെ.മി മഴയുമാണ് രേഖപ്പെടുത്തിയതായി സ്വകാര്യ ഏജന്‍സികളുടെ മഴമാപിനിയില്‍ കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago