HOME
DETAILS

ഡയാലിസിസ് സെന്ററിന്റെ കെട്ടിട നമ്പര്‍ : വീഴ്ച ആരോഗ്യ വകുപ്പിന്റേത്: നഗരസഭ

  
backup
June 20, 2018 | 6:46 AM

%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%86

 


സുല്‍ത്താന്‍ ബത്തേരി: നിര്‍മാണം പൂര്‍ത്തിയായിട്ടും അടഞ്ഞുകിടക്കുന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ചുള്ള ഡയാലിസിസ് സെന്ററിന് കെട്ടിട നമ്പര്‍ ലഭിക്കാത്തത് ആരോഗ്യ വകുപ്പ് അധികൃതരുടെ വീഴ്ച കാരണമാണെന്ന് നഗരസഭ. ഫെയര്‍ലാന്റിലെ പുതിയബ്ലോക്കിനോട് അനുനുബന്ധിച്ച് നിര്‍മിച്ച ഡയാലിസിസ് കെട്ടിടത്തിന് നമ്പര്‍ നല്‍കാത്തതുമായി ബന്ധപെട്ട് നഗരസഭക്കെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി നഗരസഭ അതികൃതര്‍ രംഗത്തെത്തിയത്.
കെട്ടിട നമ്പര്‍ നല്‍കുന്നതിന്ന് ആവശ്യമായ കംപ്ലീഷന്‍ പ്ലാന്‍ ആരോഗ്യ വകുപ്പ് നഗരസഭക്ക് ഇതുവരെ നല്‍കിയിട്ടില്ല. കൂടാതെ കെട്ടിട നമ്പര്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്നും നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു.
എന്നാല്‍ അപേക്ഷ നല്‍കിയിട്ടും അനാവശ്യ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് കെട്ടിട നമ്പര്‍ നിഷേധിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതു സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, മുന്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ എന്നിവര്‍ കെട്ടിടം സന്ദര്‍ശിച്ചു. കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചാല്‍ ഉടന്‍ കെട്ടിട നമ്പര്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യജമാനന്റെ വേർപാട് താങ്ങാനായില്ല; വിലാപയാത്രയ്ക്കിടെ വളർത്തുനായ കുഴഞ്ഞുവീണു മരിച്ചു

National
  •  5 days ago
No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  5 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  5 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  5 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  5 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  5 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  5 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  5 days ago