പശു ഭീകരത; യു.പിയിൽ മധ്യവയസ്‌ക്കനെ തല്ലിക്കൊന്നു
ലക്‌നോ: രാജ്യത്ത് പശു ഭീകകരുടെ വിളയാട്ടം വീണ്ടും. പശുക്കടത്തുകാരനെന്ന് ആരോപിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 45കാരനായ കാസിമാണ് പശുഭീകകരുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന 65 കാരനായ സമായുദ്ദീന്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹാപൂരിലെ പിലഖുവുവില്‍ തിങ്കളാഴ്ചയാണ് സംഭവം.
അയല്‍ ഗ്രാമത്തിലെ ചിലരുമായുണ്ടായ തര്‍ക്കത്തിലാണ് ഇവര്‍ക്ക് മര്‍ദനമേറ്റതെന്നാണ് പൊലിസ് പറയുന്നത്. ബജാദ ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടുപേരുടെ വാഹനം അവിടെയുണ്ടായിരുന്ന ഒരാളുടെ വാഹനവുമായി കൂട്ടിയിടിക്കുകയും ഇതേതുടര്‍ന്ന് അടിപിടിയുണ്ടാവുകയും അവര്‍ ആക്രമിക്കപ്പെടുകയും ഒരു വ്യക്തി മരിക്കുകയും ചെയ്തു എന്നാണ് യു.പി പൊലിസിന്റെ എഫ്.ഐ.ആറിലുള്ളത്. സമായുദ്ധീന്റെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ആദ്യ എഫ്.ഐ.ആറിലും പശുക്കടത്തിനെ ചൊല്ലിയുള്ള ആക്രമണമാണെന്ന് പറയുന്നില്ല.
എന്നാല്‍ പശുക്കടത്ത് ആരോപിച്ചാണ് ഇവരെ മര്‍ദിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇരകളുടെ കുടുംബാംഗങ്ങള്‍, അറസ്റ്റിലായ രണ്ട് പ്രതികള്‍ എന്നിവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ഇതിനെ ദൃഢീകരിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മര്‍ദനത്തിന്റെ വിഡിയോ. വീഡിയോയില്‍ ആക്രമണം നിര്‍ത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ഒരാള്‍ ആവശ്യപ്പെടുന്നുണ്ട്. അവനെ ആക്രമിച്ചത് മതിയാക്കൂ. ഇതിന്റെ പരിണതഫലങ്ങള്‍ മനസ്സിലാക്കു എന്നാണ് ഇയാള്‍ പറയുന്നത്. അതിനിടെ, രണ്ടു മിനുട്ടിനുള്ളില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ പശുവിനെ അറുത്തു കൊല്ലുമായിരുന്നു എന്ന് മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാം. അവന്‍ കശാപ്പുകാരനാണ്. അവന്‍ കാലികളെ കൊല്ലുന്നതെന്തിനാണെന്ന് ആരെങ്കിലും ഒന്ന് ചോദിക്കൂ എന്ന് വേറൊരാള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം നടക്കുന്നതിനിടെ കാസിം നിലത്തു വീഴുന്നതും ബോധരഹിതനായ നിലയില്‍ കിടക്കുന്നതും വ്യക്തമായി കാണുന്നുണ്ട്. വെള്ളം നല്‍കാന്‍ പൊലും ആരും തയ്യാറാകുന്നില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
2 persons were attacked by Cow Terrorists in Hapur, UP . Someone "claimed" that they were carrying cattle (Not slaughtering) and Cow Terrorists attacked them . One man Qasim (45yo), succumbed .
— Md Asif Khan (@imMAK02) June 19, 2018
One more achievement of Modi GauVernment @Uppolice pic.twitter.com/0L1EArai0j
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."