HOME
DETAILS

'ശുചിത്വ പച്ചപ്പിലേക്ക്' ആശയവുമായി വെട്ടം പഞ്ചായത്ത്

  
backup
June 20, 2018 | 7:05 AM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 


തിരൂര്‍: വെട്ടം പഞ്ചായത്ത് ' ശുചിത്വ പച്ചപ്പിലേക്ക്' ആശയവുമായി സമ്പൂര്‍ഇ ഖര-ജൈവ മാലിന്യമുക്ത പദ്ധതി നടപ്പാക്കുന്നു. 28,50,000 രൂപ ചെലവഴിച്ചുള്ള മാലിന്യമുക്ത പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും.
ജൂലൈ 16 വരെയുള്ള ദിവസങ്ങളിലായി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി മെഹറുന്നീസ പറഞ്ഞു. വെട്ടം പരിയാപുരത്തെ മദ്‌റസാ ഹാളില്‍ ശുചിത്വ കണ്‍വെന്‍ഷനോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുക. തൊട്ടടുത്ത ദിവസം വെട്ടം തീക്കുംപടി ലിഖാഉല്‍ ഇസ്‌ലാം മദ്‌റസയില്‍ വ്യാപാരി പ്രതിനിധികളുടെയും യോഗം ചേരും. വാര്‍ഡ് തല കണ്‍വന്‍ഷന്‍, റോഡുകളുടെയും കുളങ്ങളുടെയും ശുചീകരണം എന്നിവ സംഘടിപ്പിക്കും.
ജൂണ്‍ 30നാണ് വ്യാപാര ഹര്‍ത്താല്‍. ജൂലൈ രണ്ടിന് ഘടക സ്ഥാപനങ്ങളില്‍ ശുചീകരണം, മാലിന്യ ശേഖരണം എന്നിവ നടത്തും. ജൂലൈ മൂന്നിന് സ്‌കൂളുകളിലാണ് മാലിന്യശേഖരണം. പഞ്ചായത്തിനെ പച്ചപ്പിലേക്ക് കൊണ്ടുവരുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ ഉല്‍പാദിപ്പിച്ച 25,000 ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.
തരിശായും കൃഷിയിറക്കാതെയും കിടക്കുന്ന പഞ്ചായത്ത് പരിധിയിലെ 120 ഏക്കറില്‍ നെല്‍കൃഷിയിറക്കാനും പദ്ധതിയുണ്ട്. പുഴയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  16 minutes ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  21 minutes ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  28 minutes ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  33 minutes ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  38 minutes ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  an hour ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  an hour ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  8 hours ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  9 hours ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  9 hours ago