HOME
DETAILS

അന്തര്‍സംസ്ഥാന കഞ്ചാവ്-ലഹരി മാഫിയയെ പിടികൂടിയത് പൊലിസില്‍ കഴിവുതെളിയിച്ച ടീം

  
backup
June 20 2018 | 07:06 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b2



നിലമ്പൂര്‍: കുപ്രസിദ്ധി നേടിയ പല കേസുകളും തെളിയിച്ച നിലമ്പൂരിലെ മിടുക്കരായ ടീമാണ് ഇത്തവണ 40 കിലോ കഞ്ചാവുമായി എത്തിയ അന്തര്‍സംസ്ഥാന മാഫിയ തലവന്മാരെ പിടികൂടിയത്. നിലമ്പൂര്‍ സി.ഐ കെ.എം ബിജു, എസ്.ഐ ബിനു തോമസ്, വി.കെ പ്രദീപ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സി.പി മുരളീധരന്‍, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, ടി. ശ്രീകുമാര്‍, മനോജ്, ഫിറോസ്, സര്‍ജാസ്, റഹിയാനത്ത്, സക്കീര്‍ അലി എന്നിവരുള്‍പ്പെട്ട ഷാഡോ പൊലിസ് ടീം അതിവിദഗ്ധമായാണ് ഇവരെ വലയിലാക്കിയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് ഷാഡോ ടീം പ്രതികള്‍ക്കായി വലവിരിച്ചത്.
ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നും വരുന്ന ചരക്ക് വാഹനങ്ങളും, ജില്ലാ അതിര്‍ത്തികളില്‍ മുഴുവന്‍ വാഹനങ്ങളും പ്രത്യേക പരിശോധനകള്‍ നടത്തി. കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് ജില്ലാ അതിര്‍ത്തികളിലും, ഇതര സംസ്ഥാനങ്ങളിലും ആഴ്ചകളോളം നടത്തിയ അന്വേഷണത്തിലൂടെയാണ് ഒടുവില്‍ ലഹരി മാഫിയ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.
കൃത്യമായും പഴുതടച്ചും നടത്തിയ അന്വേഷണത്തിനിടെയാണ് കാറില്‍ വച്ച് കഞ്ചാവു സഹിതം പ്രതികളെ പിടികൂടാനായത്.
വഴിക്കടവ് ക്ഷേത്രം തകര്‍ത്ത് നടത്തിയ മോഷണ കേസ്, പെരിന്തല്‍മണ്ണയില്‍ 50 കിലോ കഞ്ചാവ് പിടിച്ച കേസ്, കുഴല്‍പ്പണം തട്ടിയെടുത്ത കേസ്, നിലമ്പൂരില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും, 33250 രൂപയും കവര്‍ച്ച നടത്തിയ കേസ്, വിവിധ വാഹന മോഷണ കേസുകള്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നടന്ന ഭവന ഭേദന കേസുകളില്‍ തുടങ്ങി പ്രമാദമായ കേസുകള്‍ക്കാണ് പ്രത്യേക ഷാഡോ ടീം തുമ്പുണ്ടാക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago