HOME
DETAILS

ഫണ്ടുണ്ടായിട്ടും മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ തയാറാകാതെ അരീക്കോട് പഞ്ചായത്ത്

  
backup
June 20, 2018 | 7:10 AM

%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d


അരീക്കോട്: ശുചീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് നീക്കിവച്ചിട്ടും മാലിന്യക്കൂമ്പാരം നീക്കാന്‍ നടപടിയില്ല. അരീക്കോട് പഞ്ചായത്തിലെ ബസ് സ്റ്റാന്‍ഡിന് പരിസരത്തുള്ള കംഫര്‍ട്ട് സ്റ്റേഷന് പിന്നിലാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപന അധികൃതരും വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോഴും അരീക്കോട് പഞ്ചായത്ത് അധികൃതര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിന്റെ അരീക്കോട് ഡിവിഷനില്‍ പ്രത്യേക യോഗം ചേര്‍ന്ന് ശുചീകരണ പ്രവൃത്തികള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു, എന്‍.ആര്‍.എച്ച്.എമ്മില്‍നിന്നും വാര്‍ഡ് സാനിറ്ററി കമ്മിറ്റിയില്‍ നിന്നും 20000 രൂപ ശുചീകരണ പ്രവൃത്തികള്‍ക്കായി മാറ്റിവച്ചിട്ടുമുണ്ട്. 15 ദിവസം മുന്‍പ് തന്നെ എല്ലാ വാര്‍ഡുകളിലേക്കും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വിതരണം ചെയ്തതായി അരീക്കോട് പഞ്ചായത്ത് സെക്രട്ടറി രാജന്‍ കൊടിയത്തൂര്‍ പറഞ്ഞു.
ദിനേനെ നൂറുകണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് തന്നെ മാലിന്യം നിറഞ്ഞത് ആശങ്ക പരത്തുന്നുണ്ട്. ആളുകള്‍ കൂട്ടമായി നില്‍ക്കുന്നിടത്ത് മാലിന്യം കുന്നുകൂടിയതും വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുക് വളരാനും രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനും കാരണമാകും.
എന്നാല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  17 days ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  17 days ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  17 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  17 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  17 days ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  17 days ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  17 days ago
No Image

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

National
  •  17 days ago
No Image

അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ

International
  •  17 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ ഇന്നുമുതൽ; നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചു

Kerala
  •  17 days ago