HOME
DETAILS

നിലമ്പൂര്‍ ഗവ. കോളജ് പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനമാരംഭിച്ചു

  
backup
June 20 2018 | 07:06 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d


പൂക്കോട്ടുംപാടം: നിലമ്പൂര്‍ മണ്ഡലത്തിനനുവദിച്ച ഗവ. കോളജ് പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷം ബി.കോം ഫിനാന്‍സ്, ബി.എ മലയാളം, ബിഎസ്.സി ജ്യോഗ്രഫി എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനാണ് ആരംഭിക്കുന്നത്. ബി.കോം കോഴ്‌സിന് നാല്‍പത് സീറ്റും ബി.എ, മലയാളം, ബി.എസ്.സി ജ്യോഗ്രഫി എന്നീ കോഴ്‌സുകള്‍ക്ക് 24 സീറ്റുകളുമാണ്.
19 മുതല്‍ 22 വരെയുള്ള തിയതികളില്‍ അഡ്മിഷന്‍ പൂര്‍ത്തീകരിക്കും. താല്‍ക്കാലികമായി പൂക്കോട്ടുംപാടത്തെ ഗ്രാമീണ ബാങ്കിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കോളജ് ആരംഭിക്കുന്നത്. കെട്ടിടങ്ങള്‍ ഒരുക്കുന്നതിനും കോളജിന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനും കോളജ് വികസനം സാക്ഷാല്‍ക്കരിക്കുന്നതിനുമായി അമരമ്പലം പഞ്ചായത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പരിശ്രമിച്ചുവരികയാണ്.
കോളജില്‍ എട്ട് അധ്യാപക തസ്തിക അനുവദിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ നാല് സ്ഥിരം അധ്യാപകര്‍ നിയമനം നേടി. നിലവില്‍ കൊമേഴ്‌സ്, അറബിക്, ഇംഗ്ലീഷ് മലയാളം അധ്യാപകര്‍ നിയമനം നേടിയവരില്‍ ഉള്‍പ്പെടും.
ബാക്കി അധ്യാപകര്‍ പി.എസ്.സി അഡ്‌വൈസ് ആരംഭിച്ചതിനാല്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നിലമ്പൂര്‍ കോളജ് സ്‌പെഷല്‍ ഓഫിസര്‍ സലാഹുദ്ദീന്‍ പറഞ്ഞു. പുതുതായി അഡ്മിഷന്‍ നേടിയവരെ സ്വീകരിക്കാനായി അമരമ്പലത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക, വ്യാപാര രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. കോളജിന്റെ താല്‍ക്കാലിക ഓഫിസില്‍ നടന്ന ചടങ്ങില്‍ കോളജ് സ്‌പെഷല്‍ ഓഫിസര്‍ സി.ടി സലാഹുദ്ദീന്‍ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ഏറ്റുവാങ്ങി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

latest
  •  9 minutes ago
No Image

ഗസ്സയിലെ ഡോക്ടർ ഹുസാം അബു സഫിയയുടെ തടങ്കൽ കാലാവധി വീണ്ടും നീട്ടിയേക്കും; ഇസ്റാഈലിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ

International
  •  38 minutes ago
No Image

ജുഡീഷ്യൽ സേവനങ്ങളും, യാത്രാവിലക്കുകളും കൈകാര്യം ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  42 minutes ago
No Image

ദീപാവലിയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: 4 കോടി രൂപയുടെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി

National
  •  44 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ റോബോകോപ്പിനെ വിന്യസിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല; പുതിയ തീരുമാനവുമായി സഊദി

Saudi-arabia
  •  2 hours ago
No Image

പാഴ്‌സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്‌സുകൾ; കൈകോർത്ത് അരാമെക്സും ബഹ്‌റൈൻ പോസ്റ്റും

bahrain
  •  2 hours ago
No Image

തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  2 hours ago
No Image

"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ

Football
  •  2 hours ago
No Image

12 ദിർഹത്തിന്റെ യൂണിഫോം വിൽക്കുന്നത് 120 ദിർഹത്തിനടുത്ത്; വിലയിലും ഗുണനിലവാരത്തിലും സുതാര്യത വേണമെന്ന് ദുബൈയിലെ രക്ഷിതാക്കൾ

uae
  •  2 hours ago


No Image

കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി

crime
  •  2 hours ago
No Image

നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ 

National
  •  2 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

uae
  •  2 hours ago
No Image

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്

International
  •  3 hours ago