സാമ്പത്തിക പ്രയാസമുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റുമായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍
തിരുവനന്തപുരം: സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റുകള്‍ നല്‍കാനൊരുങ്ങി കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പിമാരും. ഹൈബി ഈഡന് എം.പി 60 ടിക്കറ്റുകളും ഡീന്‍ കുര്യാക്കോസ് എം.പി 10 ടിക്കറ്റുകളും നല്‍കും. എം.എല്‍.എമാരായ കെ.എസ് ശബരീനാഥന്, അന്‍വര്‍ സാദത്ത്, വി.ടി ബല്‍റാം എന്നിവരും 10 ടിക്കറ്റുകള്‍ വീതം നല്‍കും.
യൂത്ത് കെയര്‍ പദ്ധതിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ജി.സി.സി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചപ്പോള്‍ വന്‍സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്.
കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയ്ക്കുള്ള വിമാന ടിക്കറ്റും സമ്മാനമായി ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയിരുന്നു. എന്നാല്‍, സമ്മാനം സ്വീകരിച്ച ആതിരയും ഭര്‍ത്താവ് നിതിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കി രണ്ടുപേര്‍ക്ക് യാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."