HOME
DETAILS

ഒന്‍പത് പൊതുമേഖലാ സ്പിന്നിങ് മില്ലുകള്‍; എം.ഡി ഒരാള്‍ തന്നെ

  
backup
March 04 2019 | 21:03 PM

%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d

 


തൊടുപുഴ: വ്യവസായ വകുപ്പിനു കീഴിലുള്ള 16 പൊതുമേഖലാ സ്പിന്നിങ് മില്ലകളുടെ ഭരണം ആറ് മാനേജിങ് ഡയരക്ടര്‍മാരുടെ കൈവശം. ഇതില്‍ ഒന്‍പത് സ്ഥാപനങ്ങളുടെ തലപ്പത്ത് ഒരാള്‍ തന്നെ. അതിനാല്‍ തന്നെ സ്പിന്നിങ് മില്ലുകളില്‍ അഴിമതി വ്യാപകമാണെന്ന പരാതി ശക്തമാകുകയാണ്.
നിലവില്‍ കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പറേഷന്‍, മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ്, കോമളപുരം മില്‍, ചെങ്ങന്നൂര്‍ പ്രഭുറാം മില്‍, എടരിക്കോട് ടെക്സ്റ്റയില്‍സ്, കണ്ണൂര്‍ പിണറായി, കാസര്‍കോട് ഉദുമ, ട്രിവാന്‍ഡ്രം മില്‍, തൃശൂര്‍ സീതാറാം ടെക്സ്റ്റയില്‍സ് എന്നീ ഒന്‍പത് മില്ലുകളുടെ മാനേജിങ് ഡയരക്ടര്‍ എം. ഗണേഷ് ആണ്.


തിരുവനന്തപുരം ആസ്ഥാനമായുള്ള പരിശോധനാ ലാബായ കാര്‍ഡിറ്റിന്റെ തലവനും ഇദ്ദേഹം തന്നെ. ഇദ്ദേഹത്തിനെതിരേ നിലവില്‍ വിജിലന്‍സ് കേസുമുണ്ട്. കൂടാതെ അഴിമതിയുടെ പേരില്‍ നേരത്തെ ഇദ്ദേഹത്തെ രണ്ടുവര്‍ഷം സര്‍വിസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.


ബി. അരുള്‍ സെല്‍വനാണ് കോട്ടയം പ്രിയദര്‍ശനി, കൊല്ലം കോ ഓപ്പറേറ്റിവ് സ്പിന്നിങ് മില്ലുകളുടെ എം.ഡി. സര്‍വിസില്‍നിന്നും വിരമിച്ച ശേഷവും മൂന്നുവര്‍ഷമായി ഇദ്ദേഹം എം.ഡി. സ്ഥാനത്ത് തുടരുന്നു. ഈ രണ്ട് മില്ലുകളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ആലപ്പി, തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലുകളുടെ എം.ഡി. പി.എസ് ശ്രീകുമാര്‍ അഴിമതി വിഷയത്തില്‍ ലോകായുക്തയുടെ അന്വേഷണം നേരിടുന്നുണ്ട്. കുറ്റിപ്പുറം മാല്‍കോടെക്‌സ്, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലുകളുടെ എം.ഡി സി.ആര്‍ രമേഷ് ആണ്. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത പത്താംതരവും പോളി ഡിപ്ലോമയും മാത്രമാണെന്ന് ആരോപണമുണ്ട്. ചട്ടവിരുദ്ധ എം.ഡി നിയമനങ്ങള്‍ റദ്ദുചെയ്യണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.


മാസത്തില്‍ നാലോ അഞ്ചോ ദിവസങ്ങളില്‍ മാത്രമാണ് എം.ഡിമാര്‍ മില്ലുകളില്‍ എത്താറുള്ളത്. ഈ മേഖലയില്‍ അസംസ്‌കൃത വസ്തുവായ പരുത്തി, പോളിസ്റ്റര്‍ എന്നിവ വാങ്ങല്‍, നൂല്‍ വില്‍പന, മില്ലകളുടെ ആധുനികവല്‍ക്കരണത്തിനായി പുതിയ മെഷിനറി വാങ്ങല്‍ എന്നിവയിലും അഴിമതി വ്യാപകമാണ്. ഇക്കാരണത്താല്‍ ഒരോ മില്ലും വര്‍ഷം നാലുകോടി മുതല്‍ 12 കോടി രൂപ വരെ നഷ്ടം വരുത്തുന്നുണ്ട്. എം.ഡി നിയമനത്തിന് 2016 ഒക്ടോബറിനു ശേഷം വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്ന ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ 2018 ഏപ്രിലില്‍ നടത്തിയ എം.ഡി. നിയമനത്തിനുപോലും വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കിയിട്ടില്ല. അധിക ചുമതല എന്ന നിര്‍വചനം നല്‍കിയാണ് പലരും ഒന്നിലധികം സ്ഥാപനങ്ങളുടെ എം.ഡി. പദവിയില്‍ എത്തുന്നത്. സര്‍വിസ് റൂള്‍ പ്രകാരം അധിക ചുമതല മൂന്നുമാസത്തില്‍ കൂടുതല്‍ അധികരിക്കാന്‍ പാടില്ല. അതിനു മുന്‍പ് പൂര്‍ണ നിയമനം നടത്തണം എന്നാണ് ചട്ടം. എന്നാല്‍ രണ്ടുവര്‍ഷമായി അധിക ചുമതലയില്‍ എം.ഡിമാര്‍ തുടരുന്നു.


യോഗ്യതാ മാനദണ്ഡം, വിജിലന്‍സ് ക്ലിയറന്‍സ് എന്നിവ ഒന്നുമില്ലാതെ പിന്‍വാതില്‍ എം.ഡി. നിയമനം തരപ്പെടുത്താന്‍ ഉന്നതങ്ങളില്‍ രാഷ്ട്രീയ സ്വാധീനത്തിനു പുറമെ വന്‍തുക കോഴ നല്‍കുന്നതായും ആക്ഷേപമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago