ആന്ധ്രയില്‍ ആരുമായും സഖ്യത്തിനില്ല: ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ ആരുമായും സഖ്യത്തിനില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.
പാര്‍ട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യലക്ഷ്യം. ഇതിനായി ഡി.സി.സി തലം മുതല്‍ പാര്‍ട്ടി പുന:സംഘടന നടപ്പാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആന്ധ്രയില്‍നിന്നുള്ള നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഒരുപാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി അടിത്തറ തകര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാനഘടകത്തെ പുന:സംഘടനയിലൂടെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഇതിനായി നാലുമാസം നീളുന്ന കര്‍മപരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജൂലൈയില്‍ എട്ടുദിവസം ഉമ്മന്‍ചാണ്ടി ജില്ലാതലങ്ങളില്‍ സന്ദര്‍ശനം നടത്തി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."