HOME
DETAILS

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: 200 ലേറെ പേര്‍ക്കെതിരേ കേസ്

  
backup
April 09 2017 | 20:04 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85-3


കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ നടന്ന ബി.ജെ.പി ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ടൗണ്‍ പൊലിസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലെല്ലാമായി 287 പ്രതികളാണുള്ളത്. ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് കറന്തക്കാട്ട് പൊലിസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിനു ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, രവീശ തന്ത്രി, സുധാമ്മ, സജിത് കുമാര്‍, സതീശന്‍ തുടങ്ങി 150 പേര്‍ക്കെതിരേ കാസര്‍കോട് കേസെടുത്തിട്ടുണ്ട്.
താളിപ്പടുപ്പില്‍ റോഡ് ഗതാഗതവും പൊലിസിന്റെ കൃത്യനിര്‍വഹണവും തടസപ്പെടുത്തിയതിനും ന്യായവിരോധമായി സംഘം ചേര്‍ന്നതിനും ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രശാന്ത്, ശിവന്‍, കിഷോര്‍, രമേശ്, കാര്‍ത്തിക്, സനോജ്, രാജു, സന്തോഷ്, ചന്ദ്രശേഖരന്‍, ഉദയന്‍, പ്രമീളറൈ തുടങ്ങി 50 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ചൗക്കിയില്‍ റോഡ് ഗതാഗതവും പൊലിസിന്റെ കൃത്യനിര്‍വഹണവും തടസപ്പെടുത്തിയതിനു ധനഞ്ജയന്‍, ചന്തു തുടങ്ങി 50 പേര്‍ക്കെതിരേയും കുഡ്‌ലു ആര്‍.ഡി നഗറില്‍ പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് 30 പേര്‍ക്കെതിരേയും കേസെടുത്തു.
കുഡ്‌ലു വിവേകാനന്ദനഗറില്‍ വാഹനഗതാഗതം തടസപ്പെടുത്തുകയും വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും ചെയ്തതിന് ഏഴു പേര്‍ക്കെതിരേയും കേസുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago