HOME
DETAILS

അമിത്ഷാക്കെതിരേ വിദേശകാര്യസഹമന്ത്രി വി.കെ സിങ്

  
backup
March 05 2019 | 13:03 PM

amit-shaa-vk-sing


ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണത്തില്‍ 250 തീവ്രവാദികള്‍ മരിച്ചെന്ന അമിത്ഷായുടെ പ്രസ്താവന ഊഹക്കണക്കിന്റെ അടിസ്ഥാനത്തിലുള്ളതെന്ന് വിദേശകാര്യസഹമന്ത്രി ജനറല്‍ വികെ സിങ്.

ഇതൊന്നും ഉറപ്പിച്ച കണക്കല്ല. അത്രയും ആളുകള്‍ മരിച്ചിരിക്കാമെന്നാണ് അമിത് ഷാ പറഞ്ഞെതെന്നും വി.കെ സിങ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച ബി..ജെ.പി പ്രചാരണത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് വി.കെ സിങിന്റെ വിശദീകരണം.
ആക്രമണം നടക്കുമ്പോള്‍ കെട്ടിടത്തിലുണ്ടായിരുന്ന ആളുകളുടെ എണ്ണം കണക്കാക്കിയാണ് മരിച്ചവരെത്രപേരെന്ന് നിശ്ചയിച്ചത്. അതിനര്‍ഥം അത്രയും പേര്‍ മരിച്ചുവെന്ന് ഉറപ്പാക്കിയെന്നല്ല. അത്രയും പേര്‍ മരിച്ചിരിക്കാമെന്നാണ് പറഞ്ഞതെന്നും വി കെ സിങ്ങ് പറഞ്ഞു.


എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് രഹസ്യമാണെന്നും അതെങ്ങനെ അമിത് ഷായ്ക്ക് കിട്ടിയെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അമിത് ഷാ ഈ കണക്ക് പറയുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു.

അവിടെ ആരും മരിച്ചുവെന്നതിന് തെളിവില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത കാര്യം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഷായുടെ കണക്ക് സത്യമാണെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ ചോദ്യം.

വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ താല്‍പര്യമുള്ളവരാണ് മരിച്ചവരുടെ എണ്ണത്തിന്റെ കാര്യം പൊക്കിപ്പിടിക്കുന്നതെന്ന് വികെ സിങ് പറഞ്ഞു. പ്രധാനമന്ത്രി മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് പറഞ്ഞിട്ടില്ലല്ലോ. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് പറയാത്തത്. എന്തുകൊണ്ടണ് സര്‍ക്കാര്‍ ഇത് സ്ഥിരീകരിക്കാത്തത്. വി.കെ സിങ് ചോദിച്ചു.


ആക്രമണത്തില്‍ 250 പേരെ കൊന്ന് പുല്‍വാമ ആക്രമണത്തിന് മോദി തിരിച്ചടി നല്‍കിയെന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ഉറി ആക്രമണത്തിന് ശേഷം സൈന്യം മിന്നലാക്രമണം നടത്തി. പുല്‍വാമയുണ്ടായപ്പോള്‍ 13ാം നാള്‍ നമ്മുടെ സൈനികരുടെ ജീവന് ഒരു അപകടം പോലും പറ്റാതെ 250 പേരെ കൊലപ്പെടുത്തി. എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago