സര്‍ക്കാര്‍ അവധി നല്‍കണം: എസ്.ഇ.യു
കല്‍പ്പറ്റ: ദേശസാല്‍കൃത ബാങ്കുകള്‍ക്കും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കും മാസത്തില്‍ രണ്ടും, നാലും ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിക്കുകയും, പ്രാഥമിക സഹകരണ ബാങ്കുകളെ ഇതില്‍ നിന്നും ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കണമെന്ന് കോ-ഓപ്പറേറ്റിവ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കടാശ്വാസ കമ്മി്ഷന്‍ തീര്‍പ്പാക്കിയ മുഴുവന്‍ സംഖ്യയും എത്രയും പെട്ടെന്ന് ബാങ്കുകള്‍ക്ക് ലഭ്യമാക്കി സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: പി.വി ഇബ്രാഹിം (പ്രസി.), അബൂബക്കര്‍ സിദ്ധീഖ്, ഇ.വി ജാഫര്‍, റംല മൊയ്തീന്‍കുട്ടി (വൈസ്പ്രസി.), കെ മൊയ്തു (ജന.സെക്ര.), കെ നിസാര്‍, പി മമ്മുട്ടി, കെ.കെ മുഹമ്മദലി (ജോ.സെക്രട്ടറി), റഫീഖ് കെ.കെ.സി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."