HOME
DETAILS
MAL
ചരക്ക് ഇറക്കാന്‍ വിസമ്മതിച്ചു; ലോറി ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
backup
June 21 2018 | 07:06 AM
ആലുവ: മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചരക്ക് ഇറക്കാന്‍ സ്ഥാപന ഉടമ വിസമ്മതിച്ചതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തായിക്കാട്ടുകരയിലെ പ്ലാസ്റ്റിക്ക് റോക്ക് എന്ന വ്യാപര സ്ഥാപനത്തിലേക്ക് ചരക്കുമായി എത്തിയ ലോറിഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി പ്രകാശനാണു ദേഹത്ത് മണ്ണെണ ശരീരത്തില്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തനിക്ക് വേരെ ചരക്ക് എത്തിക്കുന്നതിനു കരാര്‍ ഉണ്ടെന്നും ആയതിനാല്‍ ചരക്ക് ഇറക്കുന്നത് വേഗത്തിലാക്കമെന്ന് ഉടമയോട് ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗോഡൗണില്‍ സാധങ്ങള്‍ കൂടുതാലാണെന്ന് കാരണത്താല്‍ ഉടമ ചരക്ക് ഇറക്കാന്‍ വിസമ്മതിച്ചത്. ഇതോ തുടര്‍ന്നായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. ഫയര്‍ഫോഴ്സ് എത്തിയാണു ശ്രമം വിഫലമാക്കിയത്. കൂടാതെ പോലിസിന്റെ ഇടപെടല്‍ മൂലം ചരക്ക് ഇറക്കുവാനും സംവിധാനം ഒരുക്കി കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."