HOME
DETAILS

സൂപ്രണ്ട് അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ട് വാങ്ങിയെന്നു ആരോപണം

  
backup
June 21 2018 | 08:06 AM

%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f

 

 

മാള: കെ. കരുണാകരന്‍ സ്മാരക മാള സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ട് വാങ്ങിയെന്നു ആരോപണം. ആശുപത്രി സൂപ്രണ്ടായ ആശ സേവ്യറാണു അലക്കുകാരിയുട കൂലി നിര്‍ദ്ധാക്ഷിണ്യം ഒപ്പിട്ട് വാങ്ങിയത്. മൂന്നു മാസത്തെ ശമ്പളമായ 9,000 രൂപയാണു ആശുപത്രി സൂപ്രണ്ട് കൈക്കലാക്കിയത്.
ആശുപത്രിയിലെ രോഗികള്‍ ഉപയോഗിക്കുന്ന കിടക്ക വിരികളടക്കമുള്ള തുണികള്‍ അലക്കിയിരുന്നത് മാള പള്ളിപ്പുറത്തെ ഒരു സ്ത്രീയാണ്. അസുഖം കാരണം മൂന്നു മാസമായി ഇവര്‍ ജോലിക്കെത്തിയിരുന്നില്ല. പകരമായി ജോലിക്കെത്തിയിരുന്നതു മാളയിലെ മറ്റൊരു സ്ത്രീയായിരുന്നു. ഇവരുടെ ശമ്പളമാണു ആശുപത്രി സൂപ്രണ്ട് ഒപ്പിട്ടു വാങ്ങിയതായി പരാതിയുള്ളത്.
മാള പള്ളിപ്പുറത്തെ സ്ത്രീ ആശുപത്രി സൂപ്രണ്ടിന്റെ പക്കല്‍നിന്ന് 10,000 രൂപ പലിശക്കായി എടുത്തിരുന്നതിലേക്കു ഇവരുടെ ശമ്പളം പിടിച്ചെന്നാണു ഇതുമായി ബന്ധപ്പെട്ടു പരാതി പറഞ്ഞവരോടു ആശുപത്രി സൂപ്രണ്ടിന്റെ ന്യായീകരണം. എന്നാല്‍ പലിശക്കു പണം വാങ്ങിയവരുടെ മകന്‍ മാളയില്‍ നടത്തുന്ന കടയില്‍നിന്ന് സൂപ്രണ്ടിന്റെ ഭക്ഷണസാധനങ്ങള്‍ വാങ്ങി പതിനായിരം രൂപയും പലിശയും തീര്‍ന്നതായി അവര്‍ പറയുന്നു.
ജോലി ചെയ്തതിന്റെ കൂലി നഷ്ടപ്പെട്ട സ്ത്രീ എച്ച്.എം.സി കമ്മിറ്റിയംഗത്തോടു പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി വികസന സമിതി ചെയര്‍മാനുമായ വര്‍ഗീസ് കാച്ചപ്പിള്ളിയും ആശ സേവ്യറുമായി ആശുപത്രിയില്‍ ഇതേക്കുറിച്ചു വാക്കേറ്റമുണ്ടായി. ഇതടക്കം ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണങ്ങളുടെ പെരുമഴയാണ്. എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരമുള്ള ഫണ്ട്, മാള ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് തുടങ്ങി ഒട്ടനവധി ഫണ്ടുകള്‍ ഇവര്‍ ദുര്‍വിനിയോഗം ചെയ്തതായും അഴിമതി നടത്തിയതായും പരാതിയുണ്ട്. അതേസമയം അലക്കുകാരിയുടെ ശമ്പളം ഒപ്പിട്ടു വാങ്ങിയതായുള്ള ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago