HOME
DETAILS
MAL
കൊവിഡിന് പുതിയ മാര്‍ഗരേഖ ; ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റിങ് ഇല്ലാതെ ഡിസ്ചാര്‍ജ് ചെയ്യാം
backup
May 10 2020 | 04:05 AM
ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു പ്രകാരം ചെറിയ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് ടെസ്റ്റ് നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാം.
ഇവര്‍ക്ക് തുടര്‍ച്ചയായ മൂന്നു ദിവസം പനിയില്ലെങ്കിലാണ് 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് അയക്കാവുന്നത്. റാപ്പിഡ് ടെസ്റ്റോ പി.സി.ആര്‍ ടെസ്‌റ്റോ നടത്തേണ്ടതില്ല. ഓക്‌സിജന്‍ സപ്പോര്‍ട്ട് സംവിധാനമില്ലാതെ ശ്വസിക്കാന്‍ കഴിയണം. തുടര്‍ന്ന് രോഗി ഏഴു ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കണം. ഇതിനിടെ ശ്വാസതടസമോ, പനിയോ, മറ്റു പ്രയാസങ്ങളോ നേരിട്ടാല്‍ ഉടന്‍ കൊവിഡ് ചികിത്സാകേന്ദ്രവുമായി ബന്ധപ്പെടുകയും 14 ദിവസം ആരോഗ്യസ്ഥിതി ടെലി കോണ്‍ഫറന്‍സിലൂടെ നിരീക്ഷണവിധേയമാക്കുകയും വേണം.
ഗുരുതര രോഗമുള്ളവര്‍ക്ക് മാത്രം ടെസ്റ്റിങ് മതിയെന്നും പുതിയ മാര്‍ഗരേഖ വ്യക്തമാക്കുന്നുണ്ട്. കൊവിഡ് രോഗികളെ മൂന്നായി തരംതിരിച്ചാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
രോഗ ലക്ഷണങ്ങള്‍ തീരെ ഇല്ലാത്തവര്‍, ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെയാണ് മൂന്നായി തരംതിരിച്ചിരിക്കുന്നത്. ഗുരുതര രോഗമുള്ളവര്‍ക്ക് കൂടുതല്‍ പരിഗണനയും ആശുപത്രി സേവനവും ഉറപ്പാക്കുന്നതിനായാണ് പുതിയ നിര്‍ദേശമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കൊവിഡിനൊപ്പം എച്ച്.ഐ.വി പോസിറ്റീവ് രോഗികള്‍, അവയവമാറ്റത്തിന് വിധേയമായവര്‍, വിട്ടുമാറാരോഗമുള്ളവര്‍ തുടങ്ങിയവരെയാണ് ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവരായി കണക്കാക്കിയിരിക്കുന്നത്.
ഇവരുടെ രോഗം പൂര്‍ണമായും ഭേദമായിയെന്ന് ടെസ്റ്റ് നടത്തി ഉറപ്പാക്കിയിട്ടു മാത്രമേ ഡിസ്ചാര്‍ജ്ജ് ചെയ്യാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."