ബസ് സര്‍വിസ് തടസപ്പെടുത്തുന്നതിനെതിരേ പ്രതിഷേധം
ആലക്കോട്: റൂട്ട് മാറി സര്‍വിസ് നടത്തുന്നുവെന്നാരോപിച്ച് ബസ് സര്‍വിസ് തടസപ്പെടുത്തുന്ന കടവനാട് പ്രദേശവാസികളുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ആര്‍.ടി.ഒ പെര്‍മിറ്റ് മുഖാന്തിരം കോയിപ്ര വഴി സര്‍വിസ് നടത്തുന്നതിന്റെ പേരിലാണ് ചിലര്‍ രണ്ടു സ്വകാര്യ ബസുകളുടെ സര്‍വിസ് തടസപ്പെടുത്തുന്നത്.
എല്ലാ നിയമങ്ങളും പാലിച്ച് സര്‍വിസ് നടത്തുന്ന ബസുകള്‍ കടവനാട് വഴി തിരിച്ചു വിടണമെന്ന് വാശി പിടിക്കുന്നവര്‍ കോയിപ്ര നിവാസികളുടെ യാത്രാ ദുരിതം കാണാതെ പോവുകയാണ്. ഇനിയും ബസ് സര്‍വിസ് തടസപ്പെടുത്തുന്നത് തുടര്‍ന്നാല്‍ അത്തരക്കാരെ വഴിയില്‍ തടയാന്‍ കോയിപ്രയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. കെ.പി ദാമോദരന്‍ അധ്യക്ഷനായി. ഇഖ്ബാല്‍, പവിത്രന്‍, എം. മുര്‍ഷിദ്, കെ.കെ നാരായണന്‍, കെ.സി മാധവന്‍, കെ.കെ ഗോപിനാഥന്‍, കെ. നാരായണന്‍, കെ.വി അബൂബക്കര്‍, എ. കൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."