HOME
DETAILS
MAL
ആറുപതിറ്റാണ്ട് കാലം വാണിയമ്പലം പള്ളിയിലെ ഖാസിയായിരുന്ന ആലിക്കുട്ടി മുസ്ലിയാര് വിടവാങ്ങി
backup
May 10 2020 | 10:05 AM
വണ്ടൂര്‍: മലപ്പുറം ജില്ലയിലെ വാണിയമ്പലം വലിയ ജുമാമസ്ജിദില്‍ ആറുപതിറ്റാണ്ട് ഖാസി ആയിരുന്ന ആലിക്കുട്ടി മുസ്ലിയാര്(86) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നീണ്ട അറുപത്തിയഞ്ച് വര്‍ഷത്തോളമാണ് അദ്ദേഹം വാണിയമ്പലം സുന്നി ജുമാമസ്ജിദില്‍ ഖാസിയായി സേവനമഷ്ടിച്ചത്.
തലമുറകള്‍ക്ക് മതാധ്യാപനത്തിന്റെ അറിവുപകര്‍ന്ന ഗുരുനാഥന്കൂടിയാണ് ഓര്‍മയാകുന്നത്.
പള്ളിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയുടെ സദര്‍ മുഅല്ലിം സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
സമസ്തയുടെ ഏറ്റവും അനുഭവ സമ്പത്തുണ്ടായിരുന്ന മദ്റസാധ്യാപകരിലൊരാളായിരുന്നു.
പരേതയായ ചെങ്ങമ്പള്ളി റുഖിയ ആയിരുന്നു ഭാര്യ. മക്കളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."