വണ്ടാനം മെഡിക്കല്‍ കോളജ് പുരോഗതിയുടെ പാതയില്‍: മന്ത്രി കെ.കെ ശൈലജ
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് പുരോഗതിയുടെ പാതയിലാണെന്നും മെഡിക്കല്‍ കോളജിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറായി കഴിഞ്ഞെന്നും ആരോഗ്യ കുടുംബ ക്ഷേമ സാമൂഹ്യ നീതി മന്ത്രി കെ.കെ ശൈലജ. ഗവണ്മെന്റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപതിത്രിയിലെ പൂര്‍ത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘടനവും ഓ ആന്‍ഡ് ജി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൂന്നു കോടി മുടക്കില്‍ ഗ്യാലറി മാതൃക യിലുള്ള രണ്ടു ലക്ച്ചര്‍ ഹാള്‍, 25 കോടി രൂപ മുടക്കില്‍ പി.ജി റസിഡന്റ് ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, രണ്ടു കോടി 20 ലക്ഷം രൂപ മുടക്കില്‍ കോളജ് ഓഫ് ഫാര്‍മസ്യുട്ടിക്കല്‍ സയന്‍സ് പുതിയ കെട്ടിടം,12 കോടി മുടക്കില്‍ എം.ആര്‍.ഐ സ്‌കാനര്‍, ആര്‍ദ്ര പദ്ധതിയുടെ ഒന്നാം ഘട്ടം, സെന്റര്‍ ട്രോമോ കെയര്‍ യൂനിറ്റ് ഐ.സി,യു, നവീകരിച്ച സ്‌ട്രോക് യൂനിറ്റ്, ഇലക്ടോ ഫിസിയോളജി ലാബ് തുടങ്ങിയ എട്ടു പദ്ധതികളുടെ ഉദ്ഘടനവും 30 കോടി രൂപ ചെലവില്‍ ഒബ്‌സ്ട്രീറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിനുള്ള കെട്ടിടം, ട്രോമോ കെയര്‍ യൂനിറ്റ്‌ന് വേണ്ടിയുള്ള കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും ആണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം നിര്‍വഹിച്ചത്.
പൊതുമരാത്തു വകുപ്പ് മന്ത്രി ജി. സുധാകരനും വീഡിയോ കോണ്‍ഫെറന്‍സിലൂടെ അധ്യക്ഷനായി. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രി ഓ.പി ഹാളില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എം. പുഷ്പലത, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആര്‍.വി രാംലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പി.വി ജനിയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ്,യു.എം കബീര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ അഫ്‌സത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."