മുന്നൂറ് ലിറ്റര്‍ വാഷുമായി ഒരാള്‍ പിടിയില്‍
കൊടുങ്ങല്ലൂര്‍: ചാരായം നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന വാഷ് മുന്നൂറ് ലിറ്ററുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. മടത്തുംപടി വില്ലേജിലെ ചക്കാട്ടികുന്ന് പാലക്കപറമ്പ് ദേവീ ക്ഷേത്രത്തിന് സമീപം കൊടിയന്‍ വീട്ടില്‍ ഡിക്‌സന്‍ (37) നെയാണ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.പി. സുധാകരനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ വീടിന്റെ പുറകുവശത്ത് മോട്ടോര്‍ ഷെഡ്ഡില്‍ വലിയ പ്ലാസ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച നിലയിലാണ് വാഷ് കണ്ടെടുത്തത്. ഇയാള്‍ ഇതിന് മുമ്പ് പലതവണ ചാരായം വാറ്റിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.
വിഷുവിനോടനുബന്ധിച്ച് ചാരായം വാറ്റും വ്യാജമദ്യ നിര്‍മാണവും ഇനിയും വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ താലൂക്കിലുടനീളം എക്‌സൈസ് പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ എം.കെ. കൃഷ്ണന്‍, പി.ബി. ദക്ഷിണാമൂര്‍ത്തി, എക്‌സൈസ് ഓഫിസര്‍മാരായ അബ്ദുള്‍ജബ്ബാര്‍, മന്‍മദന്‍, പി.പി. ഷാജി, ശോഭിത്ത്, അനില്‍കുമാര്‍, ഒ.ടി. വില്‍സണ്‍, ബാബു എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."