HOME
DETAILS

നെല്ലുസംഭരണം: കിഴിവ് കൃഷിവകുപ്പ് നേരിട്ട് നല്‍കണമെന്ന് ആവശ്യം

  
backup
April 10, 2017 | 7:12 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7


കുട്ടനാട്:  നെല്ലിന്റെ ഗുണനിലവാരം മോശമാണെന്ന കാരണം പറഞ്ഞ്  20 കി.ഗ്രാം വരെ കിഴിവ് ആവശ്യപ്പെടുന്നത് കര്‍ഷകരില്‍ നിന്നും ഈടാക്കാതെ കൃഷിവകുപ്പ് നേരിട്ട് മില്ലുടമകള്‍ക്ക് കിഴിവ് നല്‍കണമെന്ന് കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിയ്ക്കല്‍ ആവശ്യപ്പെട്ടു.
കൊയ്ത്ത് കഴിഞ്ഞ് 20 ദിവസം പൂര്‍ത്തികരിച്ചിട്ടും നെല്ല് സംഭരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷകര്‍ കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ മങ്കൊമ്പ് പാഡി ഓഫീസിന് മുമ്പില്‍ നെല്ലിന്‍ ചാക്ക് നിരത്തിവെച്ച് നടത്തിയ കര്‍ഷക ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരും സപ്ലൈകോയും തമ്മിലുള്ള നിലവിലുളള നെല്ലുസംഭരണ പോളിസി മില്ലുടമകള്‍ അട്ടിമറിക്കുകയാണെന്നും കര്‍ഷകര്‍ കിഴിവ് നല്‍കുന്നതിലൂടെ വന്‍ കടബാധ്യതകളിലേയ്ക്ക് പോകുകയാണെന്നുംഅദ്ദേഹം പറഞ്ഞു. മില്ലുകാരെ നിയന്ത്രിക്കാനും കര്‍ഷകരുടെ പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാനും സംഭരണം കാര്യക്ഷമവും സുഗമവുമാക്കാനും ഉത്തരവാദിത്വപ്പെട്ട പാഡി ഓഫിസറെ ഉടന്‍ കുട്ടനാട്ടില്‍ നിയമിക്കണമെന്നും കര്‍ഷകരുടെ നെല്ലുവില ഉടന്‍ നല്‍കണമെന്നും കര്‍ഷകരുടെ കടബാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജോസി കുര്യന്‍ പുതുമന അധ്യക്ഷനായി. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യദേശീയ പ്രസിഡന്റ് അഡ്വ പി.പി.ജോസഫ്  മുഖ്യപ്രഭാഷണം നടത്തി, കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപതാ പ്രസിഡന്റ് ക്യാപ്റ്റന്‍ ജോര്‍ജ്ജ് ജോസഫ് വാതപ്പള്ളി, അഡ്വ. ജേക്കബ് എബ്രഹാം,  ജയിംസ ് കല്ലുപാത്ര,  സംസാരിച്ചു.
വിവിധ പാടശേഖരസമിതി ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍സമരത്തില്‍ പങ്കെടുത്തു. നെല്ലുസംഭരണം മുടങ്ങിയതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കാര്‍ഷിക ഹര്‍ത്താലും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  2 months ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  2 months ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  2 months ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  2 months ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  2 months ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  2 months ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  2 months ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  2 months ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  2 months ago