HOME
DETAILS

ആമസോണിലെ 600 ജീവനക്കാര്‍ക്ക് കൊവിഡ്; ആറു പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്

  
backup
May 12 2020 | 04:05 AM

%e0%b4%86%e0%b4%ae%e0%b4%b8%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-600-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 


സാന്‍ ഫ്രാന്‍സിസ്‌കോ: യു.എസിലെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവായ ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരില്‍ ആറുപേര്‍ മരിച്ചതായും സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡ്യാനയിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന 59കാരിയായ ജന ജംപാണ് '60 മിനിറ്റ് 'ടി.വി ഷോയില്‍ ഇത് വെളിപ്പെടുത്തിയത്.
'എനിക്ക് ഇപ്പോള്‍ നിങ്ങളോട് പറയാന്‍ കഴിയും, ഈ സംഖ്യ ഇതിലും കൂടുതലാണ്. പക്ഷേ കുറഞ്ഞത് 600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്'- ജംപ് പറഞ്ഞു. ആറ് ആമസോണ്‍ ജീവനക്കാര്‍ കൊവിഡ് മൂലം മരിച്ചതായും അവര്‍ പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ച വ്യക്തിക്ക് ആമസോണ്‍ അയയ്ക്കുന്ന റോബോകോളുകള്‍ ശേഖരിച്ചാണ് താന്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയതെന്ന് ജന പറയുന്നു. യു.എസിലുള്ള കൊവിഡ് ബാധിതരില്‍ നിന്നാണ് ഇത്രയും അധികം പേര്‍ക്ക് രോഗം പടര്‍ന്നതെന്നും അവര്‍ വിശദീകരിച്ചു. യു.എസിലുടനീളമുള്ള സ്ഥലങ്ങളില്‍ കൊവിഡ് പോസിറ്റീവ് ആകുന്ന ആമസോണ്‍ ജീവനക്കാരുടെ കണക്ക് ജംപ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, ജന നടത്തിയ വിവരശേഖരണം ശരിയായ നടപടിയല്ലെന്ന് ആമസോണ്‍ ഹെഡ് ഓഫ് ഓപ്പറേഷന്‍ ഡെവ് ക്ലാര്‍ക്ക് പറഞ്ഞു. എന്നാല്‍ മാരകമായ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആമസോണില്‍ നാല് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കമ്പനി പറയുന്നുണ്ട്.
കൊവിഡ് വ്യാപിക്കുന്നതിനിടെ 1,75,000 പേരെ കൂടി നിയമിച്ചതായി അടുത്തിടെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago