HOME
DETAILS
MAL
മന്മോഹന് സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
backup
May 12 2020 | 04:05 AM
ന്യൂഡല്‍ഹി: എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍.
അദ്ദേഹം പുതിയ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും എയിംസ് വൃത്തങ്ങള്‍ അറിയിച്ചു. പനിയുടെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കാര്‍ഡിയോളജി പ്രൊഫസര്‍ കൂടിയായ ഡോ. നിതീഷ് നായിക് ആണ് മന്മോഹന് സിങിനെ ചികിത്സിക്കുന്നത്. നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."