നൈജീരിയന്‍ കരുത്തില്‍ ഐസ് ഉരുകി
റോസ്റ്റോവ്: ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നൈജീരിയ ഐസ്‌ലന്റിനെ പരാജയപ്പെടുത്തി. വിരസമായി തുടങ്ങിയ കളിയില്‍ പതിയെ നൈജീരിയ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിക്ക് ശേഷം നൈജീരിയയുടെ പൂര്‍ണ ആധിപത്യത്തിലായിരുന്നു കളി മുന്നേറിയത്. നൈജീരിയയെ പ്രതിരോധിക്കാന്‍ വേണ്ടിമാത്രം ഐസ്‌ലന്റ് താരങ്ങള്‍ ബോക്‌സിന് ചുറ്റും നിലയുറപ്പിച്ചു. ഇതോടെ ഐസ്‌ലന്റിന്റെ കൗണ്ടര്‍ അറ്റാക്കിന്റെ സാധ്യതകളും അവസാനിച്ചു. ഇരുവിങ്ങുകളിലും നൈജീരിയക്ക് കൃത്യമായി പന്തെത്തിയത് അവര്‍ ഉപയോഗിച്ചു.
49-ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് ലഭിച്ച പന്തുമായി കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നിലെത്തിയ മൂസ ഐസ്‌ലന്റ് ബോക്‌സിലേക്ക് നല്‍കിയ പാസ് കാലുകൊണ്ട് നിയന്ത്രിച്ച് നിര്‍ത്തി കൃത്യമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് നൈജീരിയയെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന് ശേഷം നൈജീരിയ വ്യക്തമായ ആധിപത്യവുമായിട്ടാണ് കളിച്ചത്. പലപ്പോഴും ഐസ്‌ലന്റ് താരങ്ങള്‍ക്ക് നൈജീരിയന്‍ താരങ്ങളുടെ വേഗതയോട് മത്സരിക്കാന്‍ കഴിയാതെ പോയി. രണ്ടാം ഗോള്‍ പിറന്നത് ഇത്തരത്തിലൊരു അതിവേഗ മുന്നേറ്റത്തില്‍ നിന്നായിരുന്നു. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ മൂസ ഐസ്‌ലന്റ് പ്രതിരോധ താരത്തെ മറികടന്ന് ബോക്‌സിലേക്ക് പ്രവേശിച്ചു. പന്തുമായി ബോക്‌സിലേക്കെത്തിയ മൂസയെ തടയാന്‍ ഐസ്‌ലന്റ് കീപ്പര്‍ ഓടിയെത്തിയെങ്കിലും കീപ്പറേയും കബളിപ്പിച്ച് മൂന്നോട്ട് നീങ്ങിയ മൂസ പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ നൈജീരിയക്ക് രണ്ട് ഗോളിന്റെ വ്യക്തമായ ആധിപത്യം ലഭിച്ചു. 83-ാം മിനുട്ടില്‍ ഐസ്‌ലന്റ് താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിന് വാര്‍ റിവ്യൂവിലൂടെ ഐസ്‌ലന്റിന് പെനാല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത ഐസ്‌ലന്റ് താരം സിഗുര്‍ഡ്‌സന് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. പെനാല്‍റ്റി പാഴാക്കിയതോടെ ടീം വീണ്ടും തകര്‍ന്നു. പിന്നീട് കാര്യമായ നീക്കങ്ങളൊന്നും നടത്താനാകാതെ ഐസ്‌ലന്റ് മടങ്ങി. ജയത്തോടെ മൂന്ന് പോയിന്റുമായി നൈജീരിയ ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. ഓരോ പോയിന്റുള്ള ഐസ്‌ലന്റും അര്‍ജന്റീനയുമാണ് മൂന്നും നാലും സ്ഥാനത്ത്.
ഗോള്‍ വന്ന വഴി
1. 49-ാം മിനുട്ടില്‍ വലത് വിങ്ങില്‍നിന്ന് ലഭിച്ച പന്തുമായി കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നിലെത്തിയ മൂസസ് ഐസ്‌ലന്റ് ബോക്‌സിലേക്ക് നല്‍കിയ പാസ് കാലുകൊണ്ട് നിയന്ത്രിച്ച് നിര്‍ത്തി കൃത്യമായ ഷോട്ടിലൂടെ മൂസ പന്ത് വലയിലെത്തിച്ച് നൈജീരിയയെ മുന്നിലെത്തിച്ചു.
2. 75-ാം മിനുട്ടില്‍ ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ മൂസ ഐസ്‌ലന്റ് പ്രതിരോധ താരത്തെ മറികടന്ന് ബോക്‌സിലേക്ക് പ്രവേശിച്ചു. പന്തുമായി ബോക്‌സിലേക്കെത്തിയ മൂസയ തടയാന്‍ ഐസ്‌ലന്റ് കീപ്പര്‍ ഓടിയെത്തിയെങ്കിലും കീപ്പറേയും കബളിപ്പിച്ച് മൂസ പന്ത് അനായാസം വലയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."