HOME
DETAILS
MAL
ഐ.ആര്.ഇ ഖനനം; ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാനുള്ള നടപടി തുടങ്ങി
backup
April 10 2017 | 20:04 PM
കൊല്ലം: ഐ.ആര്.ഇ ഖനനത്തിനായി ഏറ്റെടുത്ത ചവറ, കരിത്തുറ, പുത്തന്‍തുറ, വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത്, കോവില്‍ത്തോട്ടം മേഖലകളിലെ ഭൂമികരാര് പ്രകാരം ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കാനുള്ള നടപടി കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പിയെ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് രേഖാമൂലം അറിയിച്ചു. ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചു നല്കുവാന് അറ്റോമിക് എനര്‍ജി വകുപ്പ് ഐ.ആര്.ഇ യ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. എം.പി യുടെ നിരന്തരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."