കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റായി പി. മണികണ്ഠന് ചുമതലയേറ്റു
മണ്ണാര്‍ക്കാട് :കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ പുതിയ സാരഥിയായി പി. മണികണ്ഠന് ചുമതലയേറ്റു. വരണാധികാരി ടൗണ്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ എം.എം സന്ദീപിന്റെ നിരീക്ഷണത്തിലാണ് നടപടിക്രമങ്ങള്‍ ക്രമങ്ങള്‍ നടന്നത്. 19 അംഗങ്ങളില്‍ ഇടതുപക്ഷത്തിന്റെ 14 അംഗങ്ങളും വോട്ട് നല്‍കിയതോടെ പ്രസിഡന്റായി മണികണ്ഠന് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹംസത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പ്രമുഖരും അദ്ദേഹത്തിന് ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഔദ്യോഗികമായ സ്ഥാനാരോഹണം നടന്നു. വന്‍ ജനാവലി സാക്ഷ്യം വഹിക്കാനെത്തി. 16-ാം വാര്‍ഡ് തൃക്കളൂരിനെ പ്രതിനിധീകരിക്കുന്ന സി.പി.എം അംഗം രമണി രാധാകൃഷ്ണനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ മുന്നണി ബന്ധം ശക്തിപ്പെടുത്തികൊണ്ടാണ് ഇരു പാര്‍ട്ടികളുടെയും അധികാര കൈമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."