വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
നിലമ്പൂര്‍: മറ്റ് വിളകള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് ആനൂകൂല്യം ഇനി വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കും ലഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ കാര്‍ഷികമേള നിലമ്പൂര്‍ വീട്ടിക്കുത്ത് ജി.എല്‍.പി സ്‌കൂളില്‍ പ്ലാവും തൈ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി ഞാറ്റുവേല ചന്തകള്‍ ജൂലൈ അഞ്ചിന് മുന്‍പായി പഞ്ചായത്തുകള്‍ തോറും നടത്തും. രണ്ട് വര്‍ഷം കൊണ്ട് 196 ലക്ഷം ഹെക്ടറില്‍ നിന്നും നെല്‍കൃഷി 2.20 ലക്ഷം ഹെക്ടറായി വര്‍ധിച്ചു. പച്ചക്കറി കഷി 10,000 ഹെക്ടറായി വര്‍ധിച്ചു. 6.8 ലക്ഷം മെട്രിക്ക് ടണില്‍ നിന്നും 10.8 ലക്ഷം മെട്രിക്ക് ടണ്ണായി വര്‍ധിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഒരു കോടി പച്ചക്കറിവിത്തുകള്‍ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്തായും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് നടപ്പാക്കുന്ന നേന്ത്രവാഴ കൃഷി പദ്ധതിയില്‍ പി.കെ ബഷീര്‍ എം.എല്‍.എയുടെ ആവശ്യം പരിഗണിച്ച് ചാലിയാര്‍, വാഴയൂര്‍ പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വീട്ടിക്കുത്ത് സ്‌കൂളിലെ ഗോത്രവര്‍ഗ പഠനകേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്തു. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി ഉസ്മാന്‍, ഇ.കെ സുകു, ആലീസ് അമ്പാട്ട്, ടി.പി രാധാമണി, പ്രിന്‍സിപ്പല്‍ ജില്ലാ കൃഷി ഓഫിസര്‍ എ. ജമീല, നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍. വേലുക്കുട്ടി, പി.എം ബഷീര്‍, മുംതാസ് ബാബു, പി.ഗോപാലകൃഷണന്‍, നിലമ്പൂര്‍ കൃഷി ഓഫിസര്‍ പി.ഷക്കീല തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ വീട്ടിലും ഒരു തെങ്ങ് എന്ന നഗരസഭാ പദ്ധതിയുടെ ഉദ്ഘാടനം കല്യാണിക്കൂട്ടിയമ്മക്ക് നല്‍കി നിര്‍വഹിച്ചു. കാര്‍ഷികമേളയുടെ ലോഗോ തയാറാക്കിയ അതുല്‍ വിജയനെ മന്ത്രി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."