HOME
DETAILS

സഊദിയിൽ 24 മണിക്കൂറിനിടെ 1905 പുതിയ കൊവിഡ് വൈറസ് ബാധയും 2365 രോഗമുക്തിയും, മരണം 09

  
backup
May 13 2020 | 12:05 PM

saudi-covid-updates-may-013-0001

     റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 09 പേർ മരിച്ചതായും 1905 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 273 ആയും വൈറസ് ബാധിതർ 44830 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 26935 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 147 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2365 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 17622  ആയും ഉയർന്നു.

    ബുധനാഴ്ച്ച സ്ഥിരീകരിച്ച കണക്കുകൾ ഇങ്ങനെയാണ്: റിയാദ്: 673, ജിദ്ദ 338, മക്ക 283, ദമാം 147, ഹുഫൂഫ് 67, മദീന 64, ജുബൈൽ 52, ത്വായിഫ് 50, ഖോബാർ 47, തബൂക് 35, മജ്മഅ 30, ദിരിയ 18, ദഹ്‌റാൻ 14, ഉംലുജ് 13, ബൈഷ് 11, അൽഖർജ് 06, സൽവ, സ്വഫ്‌വ 04 വീതം, അൽ ജഫർ, ഖത്വീഫ്, ബഖീഖ്, അൽ ഖുർമ 03 വീതം, അൽഖഫ്ജി, ഖാറിയതുൽ ഉൽയ, റാസ്‌തന്നൂറ, റാബിഗ്, ഖർഅ, ഖുൻഫുദ, 02 വീതം, അബഹ, നാരിയ, ബുറൈദ, ഉനൈസ, അൽ റസ്, ഹദ്ദ, ലൈത്, മഖ്‌വ, നജ്‌റാൻ, ഹോത്ത ബനീതമീം, അൽ ദലിം, വാദി അൽദവാസിർ, ദവാദ്മി, അൽറൈൻ, അൽ സുലൈൽ, അസുൽഫി, റൗദ അൽ അറദ് എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago