HOME
DETAILS

കൊവിഡ് വ്യാപനത്തില്‍ തമിഴ്‌നാട് മുന്നോട്ട്; പകുതിയും ചെന്നൈയില്‍

  
backup
May 14, 2020 | 3:45 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ae%e0%b4%bf

 

ചെന്നൈ: രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ഡല്‍ഹിയെ പിന്തള്ളി മുന്നോട്ട് കുതിക്കുന്ന തമിഴ്‌നാട് ഏതു നിമിഷവും ഗുജറാത്തിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയേക്കുമെന്ന് കണക്കുകള്‍. തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 716 കൊവിഡ് പോസിറ്റീവ് കേസുകളാണ്. എട്ടുപേരാണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,718 ആയി. ആകെ മരണം 61 ആയി.
നിലവില്‍ കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയ്ക്കു പിന്നിലായി രണ്ടാമതുള്ള ഗുജറാത്തില്‍ 8,904 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഒരു ദിവസംകൊണ്ട് തമിഴ്‌നാട് ഗുജറാത്തിനെ മറികടന്നേക്കാമെന്നതാണ് സ്ഥിതി. ചൊവ്വാഴ്ച ചെന്നൈയില്‍ മാത്രം 510 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിലെ രോഗികളുടെ എണ്ണം 4,882 ആയി. നിലവില്‍ സംസ്ഥാനത്ത് 6,530 പേരാണ് ചികിത്സയില്‍ തുടരുന്നത്. തിങ്കളാഴ്ച ഗൂഡല്ലൂര്‍ ജില്ലയില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രോഗവ്യാപനത്തില്‍ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇതിനകം 24,427 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. മുംബൈയാണ് രാജ്യത്ത് രോഗവ്യാപനത്തില്‍ മുന്നിലുള്ള നഗരം. 14,947 പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചു. ഡല്‍ഹി(7,639), അഹ്മദാബാദ്(6,353) എന്നിവയാണ് പിന്നിലുള്ളത്. അഹ്മദാബാദിനു തൊട്ടുപിന്നിലാണ് ചെന്നൈ.
മഹാരാഷ്ട്രയിലെ രോഗബാധിതരില്‍ 60 ശതമാനവും മുംബൈയിലാണ്. ഗുജറാത്തിലെ രോഗികളില്‍ 70 ശതമാനവും അഹ്മദാബാദിലും.
ചെന്നൈ തമിഴകത്തെ കൊവിഡ് ബാധിതരില്‍ 55 ശതമാനത്തെ ഉള്‍ക്കൊള്ളുന്നു. രണ്ടുദിവസമായി രാജ്യത്ത് കൊവിഡ് ബാധിച്ചവരില്‍ പകുതിയും മുംബൈ, ചെന്നൈ, പൂനെ, അഹ്മദാബാദ്, താനെ എന്നീ അഞ്ചു നഗരങ്ങളിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  11 minutes ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  20 minutes ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  32 minutes ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  35 minutes ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  39 minutes ago
No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  an hour ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  an hour ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  an hour ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  2 hours ago
No Image

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

Kerala
  •  2 hours ago