HOME
DETAILS

അംസ ഹാതെല്‍ വളയം പിടിക്കുന്നു 40 വര്‍ഷമായി

  
backup
June 23 2018 | 18:06 PM

amsa-hathel

ജിദ്ദ: സഊദിയില്‍ വനിതകള്‍ ഇന്നു മുതല്‍ വാഹനവുമായി നിരത്തിലിറങ്ങും. എന്നാല്‍ 40 വര്‍ഷമായി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ബാഹയിലുള്ള അംസ ഹാതെല്‍ ജന്മനാട്ടില്‍ വാഹനമോടിക്കാന്‍ തുടങ്ങിയത് നാല്‍പത് വര്‍ഷം മുന്‍പാണ്. അധികൃതാരാരും അറിഞ്ഞില്ലെന്നു മാത്രം. 

അനിവാര്യമായ സാഹചര്യമാണ് വാഹനമോടിക്കാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് ഇവര്‍ പറയുന്നു, വിലക്കുകള്‍ ലംഘിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല.
പിതാവ് നേരത്തെ മരിച്ചു. രോഗിയായ ഉമ്മയെ സ്ഥിരമായി ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിയിരുന്നു അവര്‍ക്ക്. അതിനാണ് വാഹനം ഓടിക്കാന്‍ തുടങ്ങിയത്. ഗ്രാമത്തിലെ യാത്രാവഴികള്‍ ഏറെ ദുഷ്‌കരമായിരുന്നു. ഉമ്മയുമായി ട്രാഫിക് പൊലിസിന്റെ കണ്ണില്‍ പെടാതെ വണ്ടിയോടിക്കും.
ടാറിങ് ഇല്ലാത്ത വഴികളിലൂടെയായിരുന്നു യാത്രയധികവും. നാട്ടുകാരാരും എതിര്‍ത്തില്ല. ഭര്‍ത്താവിനോടും ആദ്യം സമ്മതം വാങ്ങി. എന്നാല്‍ പിന്നീട് ഉപേക്ഷിച്ച് ഭര്‍ത്താവ് റിയാദിലേക്ക് പോയി. ഇതോടെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തയാവാന്‍ അവര്‍ നിര്‍ബന്ധിതയായി.
ഇപ്പോള്‍ 40 വര്‍ഷമായി കരുതലോടെ വാഹനമോടിക്കുന്നു. ഇതുവരെ ഒരു അപകടവും വരുത്തിയിട്ടില്ലെന്ന് അവര്‍ അഭിമാനത്തോടെ പറയുന്നു. അമ്മാവന്‍ കാറോടിക്കുന്നത് കണ്ടാണ് ഡ്രൈവിങ് പഠിച്ചത്. ആരും പരിശീലിപ്പിച്ചിട്ടില്ലെന്നും അംസ പറഞ്ഞു. അല്‍ബാഹ മേഖലയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യവനിത കൂടിയാണ് അംസ ഹാതെല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  an hour ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  2 hours ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  2 hours ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  3 hours ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  3 hours ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  3 hours ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  3 hours ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  4 hours ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  4 hours ago