റോള്‍സ് റോയിസിനു പിന്നാലെ ബെന്റ്ലിയും ആലപ്പുഴയിലേക്ക്
ആലപ്പുഴ : ബ്രീട്ടീഷ് കാര്‍ കമ്പനിയായ ബെന്റ്ലിയുടെ അത്യാധുനിക ആഢംബര കാര്‍ ആലപ്പുഴയിലെ ചേര്‍ത്തലയിലേക്ക്. അടുത്ത ദിവസങ്ങളില്‍ ചേര്‍ത്തല സബ് ആര്.ടി ഓഫിസില്‍ കാര്‍ രജിസ്റ്റര്‍ ചെയ്യും. വ്യവസായ പ്രമുഖന് എം.എ യൂസഫ് അലിയുടെ ഉടമസ്ഥതയില്‍ നേരത്തെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫെയര്‍ എക്സ്പോര്‍ട്ട് എന്ന കമ്പനിയുടെ പേരില്‍ താല്‍ക്കാലിക രജിസ്ട്രേഷന് എടുത്തിട്ടുളളതാണ് ഈ കാര്‍. ആലപ്പുഴ അരൂര്‍ സ്വദേശിയുടെ പേരിലാണ് ഈ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 4.3 കോടി വിലവരുന്ന കാറിന്റെ രൂപത്തിലും ഭാവത്തിലും മാറ്റംവരുത്തിയാണ് 5.36 കോടി എന്ന ഏറ്റവും വലിയ വിലയിലേക്ക് കാര്‍ എത്തിയത്.
ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഗുണമേന്മ ഒട്ടും ചോരാതെയാണ് നിര്‍മിച്ചിട്ടുളളത്. റോഡ് ടാക്സ് മാത്രം ഒരു കോടിയില്‍ അധികം വരും. ഇന്‍ഷ്വറന്‍സ് ഇനത്തില്‍ ലക്ഷങ്ങള്‍ വേറെയും. കെ.എല്‍ 32 എല്‍ 1 എന്ന നമ്പര്‍ പ്ലേറ്റിലായിരിക്കും റോഡിലെ രാജാവായി ഈ കാര്‍ രംഗത്തെത്തുക. ഈ ഫാന്‍സി നമ്പര്‍ ലേലത്തില്‍വെക്കാന്‍ ഉദ്ദേശിച്ചെങ്കിലും ആവശ്യക്കാരില്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. കാര്‍ വാങ്ങിയ ഉടമ എന്തുവിലനല്‍കിയും നമ്പര്‍ സ്വന്തമാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ലേലത്തില്നിന്നുമറ്റുള്ളവര് പിന്മാറിയതെന്നാണ് കരുതുന്നത്. ഇതോടെ മല്‍സരമില്ലാതെ തന്നെ നമ്പര്‍ ഉടമയ്ക്ക് നല്‍കുമെന്ന് ചേര്‍ത്തല ജോയിന്റ് ആര്.ടി.ഒ ഷാജി മാധവന്തവ്യക്തമാക്കിയിരുന്നു. അതേസമയം കാര്‍ രജിസ്ട്രേഷന് വിവാദത്തിലാകുമോയെന്ന ഭയത്തിലാണ് ഉടമ. ഇന്നലെ രാവിലെ 11ന് എത്തുമെന്നു കരുതിയ കാര്‍ ഇനിയും എത്തിയിട്ടില്ല.
ബസിന്റെ എന്‍ജിനു തുല്യമായ 5,950 കുതിരശക്തിയുളള ഹൈബ്രീഡ് എന്‍ജിനാണ് ഘടിപ്പിച്ചിട്ടുളളത്. ഇതോടെ കേരളത്തില്‍ ആദ്യ റോള്‍സ് റോയിസ് ആഢംബരക്കാറും ബെന്റ്ലി കാറും രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."