കുല്‍ഭൂഷണിന്‍റെ വധശിക്ഷ; പാകിസ്താന് ചുട്ട മറുപടി തയ്യാറാക്കി നല്‍കാന്‍ സുഷമ ഏല്‍പ്പിച്ചത് ശശി തരൂരിനെ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്താന്‍ നടപടിയെ പാര്‍ലമെന്റ് ഒന്നിച്ച് അപലപിച്ചതിനു പിന്നാലെ, പാകിസ്താന് കനത്ത മറുപടി തയ്യാറാക്കി നല്‍കാന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ ഏല്‍പ്പിച്ചു. ഇരുസഭകളില്‍ സുഷമാ സ്വരാജ് പാകിസ്താനെതിരെ ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് തരൂരിന്റെ അടുത്തെത്തി പ്രമേയം തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി നേതാവ് മല്ലിഖാര്‍ജ്ജുന്‍ ഖാര്‍ഗെയോട് അനുമതി വാങ്ങിയ തരൂര്‍ സുഷമയെ സഹായിക്കുകയും ചെയ്തു. ഇത് തങ്ങളെ എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണെന്ന് ശശി തരൂര്‍ പിന്നീട് പ്രതികരിച്ചു.
Read More... ‘ജാദവ് ഇന്ത്യയുടെ മകന്‍, അവനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോവും’- സുഷമസ്വരാജ്
Read More... കുല്ഭൂഷണിന്റെ വധശിക്ഷ: ആവശ്യമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."