വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് 13 പവന് മോഷ്ടിച്ചു
ഗുരുവായൂര്‍: കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ പോയ സമയത്ത് വീടിന്റെ വാതില്‍ തുറന്ന് 13 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി. താമരയൂര്‍ ഹരിദാസ് നഗറില്‍ കൂളിയാട്ട് പുരുഷോത്തമന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മോഷണം നടന്നത്.
ഗൃഹനാഥന് പുരുഷോത്തമന് 12 ദിവസം മുന്‍പ് ഗള്‍ഫിലേക്ക് പോയതിനാല്‍ വീട്ടില്‍ ഭാര്യ നിഷയും മൂന്ന് കുട്ടികളുമാണുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂത്തകുട്ടിക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 7 മണിയോടെ നിഷ കുട്ടികളെയും കൂട്ടി കുന്നംകുളത്തെ ആശുപത്രിയില്‍ പോയി. മണിച്ചിത്രത്താഴുള്ള വാതിലിന്റെ ഓടാമ്പല്‍ മാത്രമാണിട്ടിരുന്നത്.
രാത്രി 10 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. നിഷയുടെ പരാതിയെ തുടര്‍ന്ന് ഗുരുവായൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."