HOME
DETAILS
MAL
എല്ലാകാലത്തും എല്ലാം സഹിച്ചിരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി
backup
March 10 2019 | 21:03 PM
ഗാസിയാബാദ്: എല്ലാകാലത്തും എല്ലാം സഹിച്ചിരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനന്തകാലം വരെ രാജ്യത്തിന് എല്ലാം സഹിച്ചുകൊണ്ട് തുടരാന്‍ സാധിക്കില്ല. അയല്‍ക്കാരില്‍നിന്നുതന്നെ ശത്രുതയുണ്ടാകുമ്പോള്‍ സി.ഐ.എസ്.എഫ് പോലുള്ള സേനകളുടെ സേവനം വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസിയാബാദില്‍ സി.ഐ.എസ്.എ.ഫിന്റെ 50-ാമത് റെയ്‌സിങ് ദിനപരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയുടെ ഭയാനകമായ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇത്തരം ബുദ്ധിമുട്ടേറിയ സന്ദര്‍ഭങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്തുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."