നിശബ്ദ ദിനത്തിലും തിരക്കോടുതിരക്ക്
മലപ്പുറം: പരസ്യപ്രചാരണം കൊട്ടിയിറങ്ങിയ ശേഷമുള്ള നിശബ്ദ പ്രചാരണത്തിലും സ്ഥാനാര്‍ഥികള്‍ക്കു തിരക്കോടുതിരക്ക്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി രാവിലെ പത്തിനു പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പടിയിറങ്ങിയത്. ഇടയ്ക്കു മാധ്യമപ്രവര്‍ത്തകരെ കണ്ട ഇദ്ദേഹം, ഭൂരിപക്ഷം വര്‍ധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കീഴാറ്റൂര്‍, മലപ്പുറം സ്പിന്നിങ് മില്‍, മലപ്പുറത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിസ്, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍, മരണ വീടുകള്‍, കല്യാണ വീടുകള്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. വേങ്ങരയിലെത്തി മുഴുവന്‍ പഞ്ചായത്തുകളിലും സന്ദര്‍ശിച്ച ശേഷമാണ് വീട്ടിലേക്കു മടങ്ങിയത്.
മലപ്പുറം യൂത്ത് സെന്ററില്‍നിന്നു രാവിലെ എട്ടോടെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയ സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. മലപ്പുറം സ്പിന്നിങ് മില്‍, പെരിന്തല്‍മണ്ണയിലെ 'സാന്ത്വനം' കേന്ദ്രം, മഞ്ചേരി,എന്നിവിടങ്ങളിലും എത്തി. രാവിലെ ഏഴിനു പാണ്ടിക്കാട്ടെ വീട്ടില്‍നിന്നിറങ്ങിയ എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ് സമീപത്തെ ഇല്ലത്ത്, മോഴക്കല്ല് കോളനികളിലെത്തി. മലപ്പുറം, വേങ്ങര, കൊണ്ടോട്ടി മണ്ഡലങ്ങളിലെത്തി വോട്ടുതേടി. രാത്രി പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."