ആഗോളതലത്തില്‍ കൊവിഡ് മരണം മൂന്ന് ലക്ഷം കവിഞ്ഞു; അമേരിക്കയില്‍ 88,199
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മൂന്ന് ലക്ഷം കടന്നു. അമേരിക്കയില്‍ മാത്രം മരിച്ചവരുടെ സംഖ്യ 88,199 ആയി ഉയര്‍ന്നിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം പേര് വൈറസ് ബാധിച്ച് രോഗികളായി. പത്ത് ലക്ഷത്തില്‍ കൂടുതല്‍ രോഗമുക്തരായെന്നുമാണ് കണക്കുകള്‍.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് 301,000 പേരാണ് ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ മരണ നിരക്ക് ഉയരുകയാണ്. ഒരു ദിവസം ശരാശരി അയ്യായിരം എന്ന നിലയിലാണ് മരണ നിരക്ക്.
ഈ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ മരണം അര ലക്ഷം എത്താന്‍ മൂന്നു മാസം എടുത്തു. ഏപ്രില്‍ രണ്ടിന് അര ലക്ഷമായ മരണം ഏഴു ദിവസം കൊണ്ട് ഒരു ലക്ഷമായി.
അടുത്ത 15 ദിവസം കൊണ്ട് അത് രണ്ട് ലക്ഷമായി. എന്നാല്‍ മരണം രണ്ട് ലക്ഷത്തില്‍ നിന്നും മൂന്നു ലക്ഷമാകാന്‍ 20 ദിവസം മാത്രമാണ് എടുത്തത്. മരണ നിരക്ക് സാവധാനമാണെങ്കിലും കുറയുന്നു എന്നത് മാത്രമാണ് ഏക ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."