HOME
DETAILS

കൊളംബിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു

  
backup
March 10, 2019 | 9:26 PM

%e0%b4%95%e0%b5%8a%e0%b4%b3%e0%b4%82%e0%b4%ac%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0

 

ബൊഗാട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു. മീറ്റ പ്രവിശ്യയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമെന്ന് കൊളംബിയന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. സാന്‍ ജോസ് ഡെല്‍ ഗുവയറില്‍ നിന്ന് സെന്‍ട്രല്‍ വില്ലാവിസന്‍സിയോയിലേക്ക് പുറപ്പെട്ട ഡഗ്ലസ് ഡിസി-3 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വോപ്പസ് നഗര മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നെന്നും അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. വില്ലാവിസന്‍സിയക്ക് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലേസര്‍ എയറോ എയര്‍ലൈന്‍ കമ്പനിയുടേതാണ് വിമാനം. മേയര്‍ക്ക് പുറമെ അവരുടെ ഭര്‍ത്താവ്, മകള്‍, വിമാനത്തിന്റെ ഉടമസ്ഥന്‍, പൈലറ്റ് ജെയിം കാരില്ലോ, കോ പൈലറ്റ് ജെയിം ഹെരേര, ടെക്‌നീഷന്‍ അലക്‌സ് മെറേനോ എന്നിവരും മരിച്ചവരില്‍പ്പെടും.


വിമാനാപകടത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ദുഖാ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുയാണെന്ന്് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. എന്‍ജിന്‍ പ്രവര്‍ത്തനം തകരാറിലിലായതാവാം അപകടത്തിന് കാരണമെന്ന് സിവില്‍ എമര്‍ജന്‍സി സര്‍വിസ് ഡയരക്ടര്‍ കേണല്‍ ജോര്‍ജ് മാര്‍ട്ടിന്‍സ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  16 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  16 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  16 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  16 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  16 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  16 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  16 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  16 days ago