HOME
DETAILS

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: ചുരുളഴിഞ്ഞത് ആറ് മോഷണങ്ങള്‍ക്ക് കൂടി

  
backup
June 24 2018 | 20:06 PM

%e0%b4%aa%e0%b4%b4%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d-7

 

പഴയങ്ങാടി (കണ്ണൂര്‍): പഴയങ്ങാടിയിലെ അല്‍ ഫാത്തിബി ജ്വല്ലറി പട്ടാപ്പകല്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതോടെ ചുരുളഴിഞ്ഞത് ആറ് കവര്‍ച്ചകള്‍ക്ക് കൂടി.
പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി ചോട്ടാ റഫീഖ് എന്ന എ.പി റഫീഖ്, പുതിയങ്ങാടി പോസ്റ്റോഫിസിന് സമീപത്തെ കെ.വി നൗഷാദ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, പഴയങ്ങാടി എസ്,ഐ പി.എ ബിനുമോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ പ്രതി റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റ് ആറ് വന്‍ കവര്‍ച്ചകളുടെ കൂടി വിവരങ്ങള്‍ പൊലിസിന് ലഭിച്ചു.
2013 ല്‍ പുതിയങ്ങാടി തലക്കലെ പള്ളിക്ക് സമീപത്തെ കെ. റഷീദയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 77 പവനും ലാപ്‌ടോപ്പും കവര്‍ന്ന കേസ്, 2014 ല്‍ മൊട്ടാമ്പ്രം ജിന്ന് റോഡില്‍ എ.സി അബ്ദുല്ലയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 81 പവന്‍ കവര്‍ന്ന കേസ്, 2017 ല്‍ മാട്ടൂല്‍ വായനശാലക്ക് സമീപത്തെ എസ്. മുഹമ്മദിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്ന കേസ്, മാട്ടൂല്‍ സമീറ സ്റ്റോപ്പിലെ മുഹമ്മദിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 10,000 രൂപയും ലാപ്‌ടോപ്പ് മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്ന കേസിനും തുമ്പായി. കൂടാതെ 2018 ല്‍ മാട്ടൂല്‍ നോര്‍ത്ത് മൂസാക്കാന്‍ പള്ളിക്ക് സമീപത്തെ ആശിഖ് അഹമ്മദിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 6,90,000 രണ്ട് പവനും കവര്‍ന്ന കേസ്, പുതിയങ്ങാടി ഉത്താരം പള്ളിക്ക് സമീപത്തെ കെ. അബ്ദുല്‍ ഹമീദിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ന്ന കേസ് എന്നിവയുമാണ് ഇവര്‍ ചെയ്ത മറ്റ് കവര്‍ച്ചകള്‍.
മൊത്തം 163 പവനും 7,40,000 രൂപയും സ്‌കൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും കവര്‍ന്നത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അല്‍ ഫാത്തിബി ജ്വല്ലറിയില്‍ റമദാന്റെ അവസാന വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയില്‍ പൂട്ടുപൊളിച്ചാണ് കവര്‍ച്ച നടത്തിയത്. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പൊലിസ് പുറത്തുവിട്ടിരുന്നു. നാലായിരത്തോളം സ്‌കൂട്ടറുകളുടെ വിവരങ്ങളും പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പൊലിസ് പരിശോധിച്ചു. ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണത്തിന് വേഗത കൂടിയത്. ഇതുപ്രകാരം മുഖ്യപ്രതി റഫീഖിനെ ചോദ്യം ചെയ്തതോടെയാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ നിരവധി കവര്‍ച്ചകളെക്കുറിച്ചും ജ്വല്ലറി കവര്‍ച്ചയെ കുറിച്ചും പൊലിസിന് വ്യക്തത ലഭിച്ചത്.
കവര്‍ച്ച നടന്നതിനു തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണവും പണവും ഇവര്‍ വീതം വച്ചിരുന്നു. ജ്വല്ലറിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തതെന്നാണ് നേരത്തെ ഉടമ പൊലിസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കണ്ടെടുത്ത സ്വര്‍ണം തൂക്കി നോക്കിയപ്പോള്‍ 2.880 കിലോയാണ് കിട്ടിയത്. ഈ സ്വര്‍ണം മാത്രമാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പൊലിസ് ജ്വല്ലറിയിലെ സ്‌റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് മനസിലായി. തുടര്‍ന്ന് 2.880 കിലോയാണ് നഷ്ടപ്പെട്ടതെന്ന് ഉടമയും സ്ഥിരീകരിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago