വായനാമല്‍സരം അഞ്ചിന്
കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാമല്‍സരം സ്‌കൂള്‍തലം ജൂലൈ അഞ്ചിന് നടക്കും. ആമസോണും കുറെ വ്യാകുലതകളും, ആര്‍ദ്രമീ ധനുമാസ രാവില്‍(മാതൃഭൂമി), അസുരവിത്ത്, രക്തകിന്നരം (ഡിസി ബുക്‌സ്), യാനം, കഥ(എസ്പിസിഎസ്), പ്ലാച്ചിമട ജലത്തിന്റെ രാഷ്ട്രീയം(ഗ്രീന്‍ബുക്‌സ്), കേരള നവോത്ഥാന വാള്യം 2 യുഗ സന്തതികള്‍ യുഗശില്‍പ്പികള്‍, ഗാന്ധിയും ഗാന്ധിസവും, തിളച്ച മണ്ണില്‍ കാല്‍നടയായി, സൂക്ഷ്മ പ്രപഞ്ചത്തിലെ ചലന നിയമങ്ങള്‍ (ചിന്ത), നോവല്‍ സൗന്ദര്യവും വൈരൂപ്യവും(കൈരളി ബുക്‌സ്), ഹിന്ദുമതം ഹിന്ദുത്വം(പ്രഭാത് ബുക്‌സ്) എന്നീ പുസ്തകങ്ങളും ഗ്രന്ഥാലോകം മാസികയുടെ 2017 ലെ ഫ്രിബ്രുവരി, ഏപ്രില്‍ മാസങ്ങളിലെ ലക്കങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ചിന് 2 മണി മുതലാണ് സ്‌കൂള്‍തല വായനാമല്‍സരം. സ്‌കൂള്‍തലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ചുള്ള താലൂക്ക്തല മല്‍സരം ആഗ്‌സ്ത് 5നും ജില്ലാ മല്‍സരം സപ്തംബര്‍ 23നും നടക്കും. നവംബര്‍ 10,11 തീയ്യതികളിലാണ് സംസ്ഥാനതല മല്‍സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."