പ്രതികളെ കാണാന്‍ സ്റ്റേഷനു മുന്നില്‍ ജനക്കൂട്ടം
പഴയങ്ങാടി: ജ്വല്ലറി കവര്‍ച്ചാ പ്രതികളെ കാണാന്‍ പഴയങ്ങാടി പൊലിസ് സ്‌റ്റേഷന് മുന്നില്‍ ജനം തടിച്ചുകൂടി. ഇന്നലെ വൈകിട്ട് നാലോടെ പ്രതികളെ തെളിവെടുപ്പിനായി മാട്ടൂല്‍, പുതിയങ്ങാടി ഭാഗങ്ങളിലെ വീടുകളിലേക്ക് കൊണ്ടുവരുന്നതറിഞ്ഞും നിരവധി പേരാണ് എത്തിചേര്‍ന്നത്. നാട്ടില്‍ ഡക്കറേഷന്‍ പണിയെടുക്കുന്ന നൗഷാദും ചില്ലറ കച്ചവടങ്ങളും സ്വത്ത് കച്ചവടവും നടത്തുന്ന റഫീഖും ജ്വല്ലറി കവര്‍ച്ചാ കേസുകളിലെ പ്രതികളാണന്നറിഞ്ഞ നാട്ടുകാര്‍ക്ക് ഇത് വിശ്വസിക്കാനായില്ല.
തെളിവെടുപ്പിന് റഫീഖിനെ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുവന്നപ്പോള്‍ റഫീഖിന്റെ മുഖത്ത് ഒട്ടും സങ്കടമുണ്ടായില്ല. മറിച്ച് സിനിമ സ്റ്റെലിലായിരുന്നു പ്രകടനം. തുല്യമായി വീതം വച്ച തൊണ്ടിമുതല്‍ രണ്ടുപേരും വീടുകളില്‍ തന്നെയാണ് സൂക്ഷിച്ചത്. ഒരാള്‍ അലമാരയിലാണെങ്കില്‍ മറ്റെയാള്‍ ഭാര്യവീട്ടിലെ പറമ്പിലും.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രദേശത്ത് ആറ് കവര്‍ച്ചാ കേസുകളിലായി 163 പവന്‍ സ്വര്‍ണവും 7,40,000 രൂപയും കവര്‍ന്നതായി ഇവര്‍ സമ്മതിച്ചു. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണം പഴയങ്ങാടി പരിസരങ്ങളിലെ ജ്വല്ലറിയില്‍ വില്‍പന ചെയ്തതായാണ് ഇവര്‍ പറയുന്നത്. ഇതോടെ മോഷണ മുതല്‍ വാങ്ങിച്ച ചിലര്‍ കുടുങ്ങിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."