ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ 'പോക്‌സോ' പരീക്ഷ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍ തിരുത്തുന്നതിന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ വക പരീക്ഷ. പൊലിസിലെ എസ്.പിമാര്‍ക്കും ഡിവൈ.എസ്.പിമാര്‍ക്കുമായാണ് പരീക്ഷ നടത്തുന്നത്. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട ഉത്തരവുകളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍. ഇന്ന് വൈകിട്ട് അഞ്ചരയോടെ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് ആപ്പ് വഴി ചോദ്യങ്ങള്‍ നല്‍കും. ഇരുപത് ചോദ്യങ്ങളാണ് നല്‍കുക. വാട്‌സ് ആപ്പ് വഴി തന്നെ ഉത്തരങ്ങള്‍ നല്‍കാം. ഇതിനുപുറമെ ഡി.ജി.പിയുടെ വിഡിയോ കോളുമുണ്ടാകും.
കണ്ണൂരില്‍ ബി.ജെ.പി നേതാവ് പ്രതിയായ പോക്‌സോ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലിസിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് പോക്‌സോ നിയമങ്ങളിലുള്ള ധാരണ പരിശോധിക്കാന്‍ ഡി.ജി.പി തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്താണ് ചോദ്യങ്ങള്‍ തയാറാക്കിയത്. പരീക്ഷയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസത്തെ നിര്‍ബന്ധ പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടെ പരീക്ഷയെഴുതിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ സേനക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."