ശബരിമല വേണ്ടെന്ന് ഇലക്ഷന്‍ കമ്മിഷന്‍: വേണമെന്ന് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പേരില്‍ വോട്ടു പിടിക്കരുതെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ആ വിഷയം തന്നെ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിക്കുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണ്. മതധ്രുവീകരണത്തിനല്ല ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല പരാമര്‍ശിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമുദായിക ധ്രുവീകരണത്തിന് ഇടയാകുംവിധം പ്രചാരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മതം, ദൈവം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. ഇത് ശബരിമല വിഷയത്തിനു ബാധകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് ഇതേ ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."