HOME
DETAILS

ജീവന്‍ രക്ഷകര്‍ രക്ഷയ്ക്കായി അലയുന്നു; മുഖം തിരിച്ച് സര്‍ക്കാര്‍

  
backup
April 12 2017 | 19:04 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8

ആലപ്പുഴ : ആര്‍ത്തിരമ്പുന്ന തിരമാലകളെയും കത്തുന്ന സൂര്യനെയും മറികടന്നു വേണം ലൈഫ് ഗാര്‍ഡിന് മരണത്തിലേക്ക് വഴുതി വീഴുന്ന ആരെയും രക്ഷിക്കാന്‍. ജീവന്‍ പണയം വെച്ചുളള രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സ്വയം ജീവന്‍ വെടിയേണ്ടിയും വന്നേക്കാം. എങ്കിലും കൃത്യനിര്‍വഹണത്തില്‍നിന്നും അണുവിടപേലും മാറാതെ സദാ ജാഗരൂഗരാണ് ലൈഫ് ഗാര്‍ഡുകള്‍. തീരപരിപാലനവും ജീവരക്ഷാ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടാണ് 1986 ല്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ തീരത്ത് ലൈഫ് ഗാര്‍ഡകളെ നിയമിച്ചത്.


ഏകദേശം 250 ഓളം ഗാര്‍ഡുകളാണ് സംസ്ഥാനത്തെ വിവിധ കടപ്പുറങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. അത്യന്താധുനിക സംവിധാനങ്ങള്‍ ഒന്നുതന്നെ ഇല്ലാതെ കടലില്‍ അപകടത്തില്‍പ്പെടുന്നവരെ സുരക്ഷിതരായി കരയിലെത്തിക്കേണ്ട ബാധ്യതയാണ് ലൈഫ് ഗാര്‍ഡുകള്‍ക്കുളളത്. കണ്ണൊന്ന് തെറ്റിയാല്‍ കാലൊന്ന് ഇടറിയാല്‍ ജീവന്‍ പൊലിയുന്ന ജോലിക്കിറങ്ങുമ്പോള്‍ ഇവര്‍ക്ക് മതിയായ സുരക്ഷയില്ലെന്നുളളത് ഏറെ ഖേദകരമാണ്.  കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ ഇന്‍ഷ്വറന്‍സ് പരിരക്ഷ സര്‍ക്കാര്‍ ഇനിയും ഉറപ്പ് വരുത്തിയിട്ടില്ല. ഇന്‍ഷ്വറന്‍സ് സുരക്ഷ ഏറ്റവും അനിവാര്യമായ മേഖലയാണിത്. എങ്കിലും ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുകയാണ്.


വിരമിക്കല്‍ കാലവധി അടുത്തെത്തിയിട്ടും ജീവനക്കാര്‍ ഇപ്പോഴും താല്ക്കാലികക്കാരായി പണിയെടുക്കുന്നതാണ് വിചിത്രമാകുന്നത്. പ്രതിദിനം 450 രൂപമാത്രം വേതന ഇനത്തില്‍ ലഭിക്കുന്ന ഇവര്‍ക്ക് ജോലിയില്‍ ഇരിക്കുമ്പോള്‍ അപകടം സംഭവിച്ചാല്‍ പോലും കുടുംബങ്ങള്‍ക്ക് യാതൊരു സഹായം ലഭിക്കാത്ത അവസ്ഥയാണുളളത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇവരുമായി ചര്‍ച്ചകള്‍ നടത്തുമെങ്കിലും നടപടിയാകാറില്ല.


പിരിച്ചുവിടാതെ ശമ്പളം മാത്രം നല്‍കി പണിയെടുപ്പിക്കുന്ന ഏക തൊഴിലിടമാണ് ലൈഫ് ഗാര്‍ഡ് മേഖല.  25 കൊല്ലമായിട്ടും ജോലി സുരക്ഷ ഇല്ലാതെ പണിയെടുക്കുകയാണ് ലൈഫ് ഗാര്‍ഡുകള്‍. മല്‍സ്യ തൊഴിലാളി കുടുംബങ്ങളില്‍നിന്നും, വിരമിച്ച നേവി ഉദ്യോഗസ്ഥരില്‍നിന്നും, ദേശീയ നിലവാരം പുലര്‍ത്തിയ നീന്തല്‍ താരങ്ങളില്‍നിന്നുമാണ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ലൈഫ് ഗാര്‍ഡുകളെ സര്‍ക്കാര്‍ നിയമിച്ചിട്ടുളളത്. ലൈഫ് ഗാര്‍ഡുകളുടെ നിയമനങ്ങള്‍ മറ്റ് വകുപ്പുകളിലെന്നപ്പോലെ മാനദണ്ഡങ്ങള്‍ പാലിച്ചുളളതാണെങ്കിലും ആനുകൂല്യത്തിന്റെ കാര്യത്തിലാണ് സര്‍ക്കാര്‍ ഇരട്ടത്താപ്പ് നടത്തിയത്. ജോലിയില്‍ പ്രവേശിച്ചതിനുശേഷം ആയിരക്കണക്കിനു ജീവനുകളാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ജീവനക്കാരില്‍ ചിലര്‍ പറയുന്നു. മരണം മനസിലുറപ്പിച്ചു വരുന്നവരും യാദൃശ്ചികമായി മരണത്തിലേക്ക് കാല്‍വഴുതി വീഴുന്നവരും ഇക്കൂട്ടത്തിലുണ്ടായിരിക്കും.


എങ്കിലും ജീവന്‍ രക്ഷിക്കുകയെന്നതാണ് കടമ. ചിലപ്പോള്‍ ജോലി സാഹസികവും ഹൃദയഭേദകവുമാകുമെന്നും ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. പ്രതിസന്ധികളില്‍പ്പെട്ട് ജീവന്‍ വെടിയാന്‍ എത്തുന്നവരെ രക്ഷിക്കുന്നതിലും പ്രയാസമേറിയതാണ് സന്ദര്‍ശനത്തിനെത്തി അപകടത്തില്‍പ്പെട്ട് ജീവന്‍ വെടിയുന്നവരെ കരക്കെത്തിക്കുന്നത്. ഇത് കൂടുതല്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
ബന്ധുക്കളുടെയും സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും മുമ്പില്‍വെച്ചായിരിക്കും സന്ദര്‍ശകരില്‍ പലരും അപകടത്തിപ്പെടുന്നത്. ഇവരെ ചിലപ്പോള്‍ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. മറ്റു ചിലപ്പോള്‍ ചേതനയറ്റ ശരീരമായിരിക്കും കരക്കെത്തിക്കാന്‍ കഴിയുന്നത്.ബന്ധുമിത്രാദികളുടെയും സഹോദരങ്ങളുടെ നിലവിളികള്‍ ഏറെ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. ഈ സാഹചര്യം മറിക്കടക്കാന്‍ ദിവസങ്ങളോളം പാടുപെടേണ്ടിവരുമെന്നും ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു.


വിദേശികളും സ്വദേശികളുമായ സന്ദര്‍ശകര്‍ അവധികാലമായതിനാല്‍ കൂടുതലായെത്തന്നത് ലൈഫ് ഗാര്‍ഡുകളുടെ ജോലിഭാരം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ജീവനക്കാരുടെ കുറവാണ് ഇതിനു കാരണം. ആവശ്യമായ ജീവനക്കാരെ എത്തിക്കാനും അധികൃതര്‍ക്ക് ആയിട്ടില്ല.


ഇരുപതോളം പുതിയ ലൈഫ് ഗാര്‍ഡുകളെ നിയമിക്കാന്‍ തീരുമാനം ഉണ്ടായെങ്കിലും ഇനിയും നടപ്പിലായിട്ടില്ല. ദുരിതങ്ങള്‍ക്കിടയിലും മനുഷ്യജീവന് വിലകല്‍പ്പിച്ചുക്കൊണ്ട് തീരത്ത് ജാഗരൂഗകരായി കഴിയുകയാണ് ലൈഫ് ഗാര്‍ഡുകള്‍. അധികാരികള്‍ കണ്ണുതുറന്നാല്‍ രക്ഷകര്‍ക്ക് രക്ഷയൊരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago