മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
തൊടുപുഴ: വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുളള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തീര്‍ത്ത് വായ്പ തീര്‍പ്പാക്കാന്‍ അവസരം.
കാറ്റഗറി ഒന്നില്‍ യൂനിറ്റുടമയായ വായ്പക്കാരന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായ്പ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശ്ശിക തുക പൂര്‍ണമായും എഴുതിത്തള്ളുന്നതാണ്.
ഇതിനായി മരണപ്പെട്ട യൂനിറ്റുടമയുടെ അനന്തരവകാശി അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. യൂനിറ്റുടമ മരണപ്പെട്ട കേസുകളില്‍ മാര്‍ജിന്‍ മണി വായ്പയുടെ കാലാവധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല.
കാറ്റഗറി രണ്ടില്‍ എല്ലാ മാര്‍ജിന്‍ മണി വായ്പകളിലും റവന്യു റിക്കവറി നടപടികളിലുള്ളവ,യൂനിറ്റ് പ്രവര്‍ത്തനരഹിതമായവ, മാര്‍ജിന്‍ മണി വായ്പ ഉപയോഗിച്ച് വാങ്ങിയ ആസ്തികള്‍ കൈമാറിയിട്ടുളളവ ഉള്‍പ്പടെയുളള വായ്പകളില്‍ മുതലും പലിശയും (വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്കുളള അപേക്ഷ തീയതി വരെ 6% നിരക്കിലുളള പലിശ) ചേര്‍ന്ന തുകയാണ് തിരിച്ചടക്കേണ്ടത്.
റവന്യു റിക്കവറി മുഖേനയോ അല്ലാതെയോ തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ഈ തുക കിഴിച്ചുളളത് അടച്ചാല്‍ മതിയാകും. തുക ഒറ്റത്തവണയായോ അല്ലെങ്കില്‍ 50% ആദ്യ ഗഡുവായും അവശേഷിക്കുന്ന തുക ഒരു വര്‍ഷത്തിനകം രണ്ട് ഗഡുക്കളായോ അടയ്ക്കാം. റവന്യു റിക്കവറി പ്രകാരമുളള കളക്ഷന്‍ ചാര്‍ജ് പ്രത്യേകം അടക്കണം.
ഒറ്റത്തവണ തീര്‍പാക്കല്‍ പദ്ധതി നടത്തിപ്പിനിടെ ഏതെങ്കിലും ഘട്ടത്തില്‍ വായ്പ്പക്കാരന്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആനുകൂല്യങ്ങള്‍ റദ്ദാക്കുന്നതാണ്.
മാര്‍ജിന്‍ മണി വായ്പ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകര്‍ക്ക് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 235207 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."