HOME
DETAILS

ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ മൂന്ന് സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകാൻ ഇന്ത്യ

  
January 01, 2025 | 9:15 AM

Report says Virat Kohli Rohit Sharma Jasprit Bumrah Will Rest on England Series

ബോർഡർ ഗവാസ്കർ ട്രോഫി അവസാനിച്ചാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയാണ് പരമ്പരയുള്ളത്. അഞ്ച് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവുമാണ്‌ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ഈ പരമ്പരയിൽ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർക്ക് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇതിനു ശേഷം ഇന്ത്യയുടെ മുന്നിലുള്ളത് ചാമ്പ്യൻസ് ട്രോഫിയാണ്. അതുകൊണ്ട് തന്നെ മറ്റൊരു മേജർ ടൂർണമെന്റ് മുന്നിലെത്തുമ്പോൾ ഇന്ത്യൻ നിരയിലെ പ്രധാന താരങ്ങളുടെ ജോലി ഭാരം കുറയ്ക്കാനാവും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ലക്ഷ്യം വെക്കുക.

ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് നടക്കുക. ഏകദിന പരമ്പര ഫെബ്രുവരി ആറ് മുതൽ  ഫെബ്രുവരി 12  വരെയുമാണ് നടക്കുക. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.

നിലവിൽ ഓസ്‌ട്രേലിയക്കെതിരായ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. അവസാന മത്സരം ജനുവരി മൂന്ന് മുതൽ ഏഴു വരെയാണ് നടക്കുക. നിലവിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ പരമ്പരയിൽ 2-1ന് മുന്നിലാണ് ഓസ്‌ട്രേലിയ. സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ വിജയം ആവർത്തിക്കാൻ തന്നെയായിരിക്കും ഓസീസ് ലക്ഷ്യം വെക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുംറയെ വീഴ്ത്തി; 2025-ലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ സ്പിൻ ആധിപത്യം

Cricket
  •  13 hours ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  13 hours ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  13 hours ago
No Image

കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

Kerala
  •  13 hours ago
No Image

സംസ്ഥാനത്തെ 72 സർക്കാർ ആശുപത്രികളിൽ 202 പുതിയ ഡോക്ടർമാർ: സ്പെഷ്യാലിറ്റി ചികിത്സ ഇനി താലൂക്ക് തലത്തിലും

Kerala
  •  13 hours ago
No Image

ഗ്ലോബൽ വില്ലേജ്, മിറക്കിൾ ഗാർഡൻ ബസ് യാത്ര: ഇനി സിൽവർ, ഗോൾഡ് കാർഡുകൾ നിർബന്ധം

uae
  •  13 hours ago
No Image

13-കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥനും സുഹൃത്തും പിടിയിൽ

crime
  •  13 hours ago
No Image

സംശയം മൂത്ത് ക്രൂരത; ഹൈദരാബാദിൽ ഭാര്യയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിലേക്ക് തള്ളിയിട്ടു

crime
  •  14 hours ago
No Image

'ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണിത്: കര്‍ണാടകയിലുണ്ടായ ബുള്‍ഡോസര്‍ രാജില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  14 hours ago
No Image

ഫസൽ വധക്കേസ് പ്രതിക്ക് വീണ്ടും അധികാരം; കോടതി വിധി കാക്കാതെ സിപിഎം നീക്കം, തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ അധ്യക്ഷൻ

Kerala
  •  14 hours ago