HOME
DETAILS
MAL
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിന് കേന്ദ്ര അനുമതി
backup
May 20 2020 | 10:05 AM
ന്യൂഡല്‍ഹി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടേയും സി.ബി.എസ്.ഇയുടേയും അഭ്യര്‍ഥന മാനിച്ചാണ് നടപടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള തിയ്യതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം.
നിര്‍ദ്ദേശങ്ങള്‍:
- കണ്ടെയ്‌മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പാടില്ല.
- അധ്യാപകരും മറ്റ് ജീവനക്കാരുംം വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം.
- പരീക്ഷാകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഒരുക്കണം.
- പരീക്ഷാ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം
- വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ പ്രത്യേക ബസുകള്‍ ക്രമീകരിക്കണം.
Taking into consideration the academic interest of large number of students,it has been decided to grant exemption from the lockdown measures to conduct Board examination for classes 10th&12th,with few conditions like social distancing,face mask etc for their safety: HM Amit Shah pic.twitter.com/X4eUAcOGTo
— ANI (@ANI) May 20, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."