ബ്ലോക്ക് പഞ്ചായത്തിലെ ട്യൂട്ടര്‍ നിയമനം വിവാദത്തില്‍
ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
പട്ടികജാതി ഹോസ്റ്റലുകളിലെ ടൂട്ടര്‍ നിയമനം വിവാദത്തില്‍.
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിലേക്കു യു.പി, എച്ച്.എസ് തലങ്ങളിലാണ് ടൂട്ടര്‍മാരുടെ നിയമനം നടന്നത്. ടൂട്ടര്‍മാര്‍ക്ക് യു.പി തലത്തില്‍ ടി.ടി.സിയും ഹൈസ്‌കൂള്‍ തലത്തില്‍ ബി.എഡുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ അറിയിപ്പും ഇറക്കിയിരുന്നു. മാധ്യമങ്ങള്‍ക്ക് എസ്.സി ഓഫിസറുടേതായി നല്‍കിയ പത്രക്കുറിപ്പിലും ഇത് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിയമം കാറ്റില്‍ പറത്തി തങ്ങളുടെ ഇഷ്ടക്കാരെ കയറ്റിയുള്ള നിയമനമാണ് നടന്നതെന്നാണ് ആക്ഷേപം. കുന്നത്തൂര്‍, പോരുവഴി എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടേയും ശാസ്താംകോട്ടയിലെ ആണ്‍കുട്ടികളുടേയും ഹോസ്റ്റലുകളില്‍ അടിസ്ഥാന യോഗ്യതകള്‍പോലും ഇല്ലാത്തവരാണ് ട്യൂട്ടര്‍മാരായി കയറിപ്പറ്റിയിരിക്കുന്നത്. ഇവരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ ട്യൂഷന്‍ നേടുമ്പോള്‍ അവരുടെ ഭാവി എന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
ടൂട്ടര്‍ നിയമനത്തിനായി മെയ് 31നാണ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പട്ടികജാതി വികസന വകുപ്പ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തിയത്. ഏകദേശം നൂറിലധികം ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനെത്തിയിരുന്നു. തുടര്‍ന്ന് ടൂട്ടര്‍മാരെ കണ്ടെത്തിയവരുടെ ലിസ്റ്റ് ജൂണ്‍ അവസാനത്തോടെ പുറത്തിറങ്ങിയപ്പോള്‍ പട്ടികജാതി വിഭാഗത്തിന്റെ ഉള്‍പ്പെടെ യോഗ്യതയുള്ളവര്‍ പുറത്താവുകയും ഹോസ്റ്റല്‍ വിഷയങ്ങളുമായി പുലബന്ധം പോലുമില്ലാത്തവര്‍ അകത്താവുകയും ചെയ്തു.
ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന സി.പി.എം ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ ഭാര്യയും ജോലിയില്‍ കയറിപ്പറ്റി. പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും ഇത് ചര്‍ച്ചയായിട്ടുണ്ട്. എല്‍.ഡി.എഫ് ഭരണസമിതി അംഗങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെട്ട തരത്തില്‍ ടൂട്ടര്‍ നിയമനം വീതംവച്ച് നല്‍കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് ഓരോന്നു വീതവും നല്‍കി ഒതുക്കി.
കുന്നത്തൂര്‍ ഹോസ്റ്റലില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടം കുടുംബത്തില്‍ നിന്നും രണ്ടു പേരാണ് കയറിപ്പറ്റിയത്. ഹോസ്റ്റലുകളില്‍ പ്രധാനമായും കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യപാഠം. സയന്‍സ് വിഷയങ്ങള്‍ എന്നിവ പഠിപ്പിക്കാനാണ് ടൂട്ടര്‍മാരെ നിയമിച്ചത്. പലയിടത്തും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് സംസ്‌കൃതം പ്രധാനവിഷമായി എടുത്തവരാണ്. ഇവര്‍ക്ക് ടി.ടി.സിയോ ബി.എഡോ ഒന്നും തന്നെ ഇല്ല. അര്‍ഹരെ ഒഴിവാക്കി അനര്‍ഹരെ തിരുകിക്കയറ്റിയ പട്ടികജാതി വികസന ഓഫിസറുടെ നടപടി വ്യാപകമായ പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്.
ട്യൂഷന്‍ നല്‍കേണ്ട വിഷങ്ങളുമായി ബന്ധമില്ലാത്തവര്‍ രാഷ്ട്രീയ ഭരണ സ്വാധീനത്തിന്റെ മറവില്‍ ഇവിടെ കയറിപ്പറ്റിയത് വിദ്യാര്‍ഥികളെ ദോഷമായി ബാധിക്കുമെന്ന നിലപാടിലാണ് ഹോസ്റ്റലിലെ വാര്‍ഡന്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍.
ഇതിനിടെ കുന്നത്തൂര്‍ ഹോസ്റ്റലില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരായി ജോലി നോക്കുന്നവര്‍ കയറിപ്പറ്റിയതായും സൂചനയുണ്ട്. രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരാള്‍ തന്നെ താല്‍ക്കാലിക വേതനാടിസ്ഥാനത്തില്‍ ഉള്‍പ്പെടരുതെന്ന വ്യവസ്ഥ നിലനല്‍ക്കുമ്പോഴാണ് ഇത്തരം അനീതിക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ കൂട്ടുനിന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും അവര്‍ നടപടിയെടുക്കുന്നില്ലെന്ന് പറയുന്നു.
യു.പി തലത്തില്‍ 3000 രൂപയും എച്ച്.എസ് തലത്തില്‍ 4000 രൂപ വീതവുമാണ്. ഇത്തരത്തില്‍ പത്തു മാസമാണ് ഇവര്‍ ജോലിനോക്കേണ്ടത്. അതിനിടെ ടൂട്ടര്‍ നിയമനത്തിന് ടി.ടി.സിയും ബി.എഡും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന പട്ടകജാതി വികസന ഓഫിസറുടെ അറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഇത്തരം യോഗ്യതകളില്ലാത്ത ബിരുദവും ബിരുദാനന്തബിരുദവുമുളള നിരവധിപേര്‍ക്ക് അപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല.
ഇതിലെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗാര്‍ഥികള്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അനര്‍ഹരെ പുറത്താക്കണമെന്നും ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്
വിജിലന്‍സിന് പരാതി നല്‍കാനും തയാറെടുക്കുകയാണ് അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം