HOME
DETAILS
MAL
പണമുള്ളതു കൊണ്ട് എന്തുമാകാമെന്ന് കരുതരുത്- നടന്മാര്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്
backup
June 28 2018 | 04:06 AM
തിരുവനന്തപുരം: അമ്മക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്. പണക്കാരാണെന്ന അഹങ്കാരമാണ് ഇവര്‍ക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പണമുള്ളതു കൊണ്ട് എന്തുമാകാമെന്ന് കരുതരുത്. പണക്കാരുടെ അഹങ്കാരം സാംസ്ക്കാരിക കേരളത്തോട് വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. രാജിവച്ച നടിമാര്‍ അഭിമാനമുള്ളവരെന്ന് സുധാകരന് കൂട്ടിച്ചേര്‍ത്തു.
അമ്മ സ്വയം തിരുത്താന്‍ തയ്യാറാവണം. സിനിമാ രംഗത്തുള്ളവര്‍ സ്വയം വിമര്‍ശനം നടത്തണം. അമ്മയുടെ ഭരണ സമിതി വേണ്ടത്ര ആലോചനയില്ലാതെയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ദിലീപ് ധിക്കാരിയെന്നും കൂട്ടിച്ചേര്‍ത്തു. മുകേഷും ഗണേഷും തെറ്റദ്ധാരണകള്‍ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."