മണല്‍ മാലിന്യം വലിച്ചെടുത്ത് റെയില്‍പാളം ബലപ്പെടുത്തി
പരപ്പനങ്ങാടി: റെയില്‍ പാളത്തിനടിയില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മണല്‍ മാലിന്യം വലിച്ചെടുത്ത് ട്രെയിന്‍ യാത്ര സുരക്ഷിതമാക്കി.
പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍ പാളത്തിനടിയില്‍ നിന്നാണ് യാന്ത്രിക മാലിന്യ നീക്കമാരംഭിച്ചത്.
റെയില്‍വേ സുരക്ഷാ മെക്കാനിക്കല്‍ വകുപ്പിന് കീഴിലെ പത്തോളം തൊഴിലാളികളും ഉന്നത ഉദ്യാഗസ്ഥരും ചേര്‍ന്ന് മൂന്ന് പ്രത്യേക യന്ത്രവത്കൃത വണ്ടികളുടെ സഹായത്തോടെയാണ് പാളത്തിനടിയില്‍ പതിഞ്ഞ കരിങ്കല്‍ ചീളുകളും മണല്‍ മാലിന്യങ്ങളും പുറം തള്ളിയത്. പത്തു വര്‍ഷത്തിലൊരിക്കല്‍ ഇത്തരമൊരു നവീകരണം നടക്കുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറഞ്ഞു.
വൈദ്യുതീകരണ പാത നിലവില്‍ വന്നതോടെ വണ്ടികളുടെ വേഗതയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചതും പാളത്തിന്റെ സുരക്ഷിതത്വത്തില്‍ ജാഗ്രത പാലിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."